''ഇത് ചെറിയ കളിയല്ല'': കുമ്പളങ്ങി നൈറ്റ്‌സ് മേക്കിങ് വീഡിയോ

ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.
''ഇത് ചെറിയ കളിയല്ല'': കുമ്പളങ്ങി നൈറ്റ്‌സ് മേക്കിങ് വീഡിയോ
Updated on
1 min read

പ്രേക്ഷകരുടെ ഉള്ളില്‍ നിന്ന് അത്ര പെട്ടെന്നൊന്നും കുമ്പളങ്ങി നൈറ്റ്‌സിലെ ബേബിയും ബോണിയും സജിയുമൊന്നും ഇറങ്ങിപ്പോകില്ല. അത്രയ്ക്ക് ബ്രില്യന്റായാണ് ശ്യാം പുഷ്‌കരന്‍ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത്. 

ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, അന്ന ബെന്‍, റിയ സൈറ തുടങ്ങിവരുടെ ഗംഭീര പ്രകടനവും ചിത്രത്തിന്റെ വിജയത്തിന് മാറ്റ് കൂട്ടി. 

ഇപ്പോഴിതാ സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ അണിയറക്കാര്‍. നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിത്രത്തിലെ പല പ്രധാന രംഗങ്ങളുടെയും ചിത്രീകരണമുണ്ട്. സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണിപ്പോള്‍ ഈ വിഡിയോ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com