ഇത് തലൈവിയിലെ എംജിആർ; അമ്പരപ്പിക്കുന്ന ലുക്കിൽ അരവിന്ദ് സ്വാമി; ടീസർ

എഎൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി എന്ന സിനിമയിലെ എംജിആറാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്
ഇത് തലൈവിയിലെ എംജിആർ; അമ്പരപ്പിക്കുന്ന ലുക്കിൽ അരവിന്ദ് സ്വാമി; ടീസർ
Updated on
1 min read

മിഴ് തലൈവർ എംജിആറായി എത്തി ആദ്യം ഞെട്ടിച്ചത് മോഹൻലാലാണ്. മണിരത്നം സംവിധാനം ചെയ്ത ഇരുവരിലൂടെ. അടുത്തിടെ യുവനടൻ ഇന്ദ്രജിത്തും എംജിആറായി എത്തി കയ്യടി നേടി. ഇപ്പോൾ ഇതാ മറ്റൊരു നടൻകൂടി എത്തുകയാണ്. എഎൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി എന്ന സിനിമയിലെ എംജിആറാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. തിരിച്ചറിയാൻ പോലുമാവാത്ത മേക്കോവറിൽ എത്തുന്നത് മറ്റാരുമല്ല തെന്നിന്ത്യയിലും ബോളിവുഡിലും ആരാധകരുള്ള അരവിന്ദ് സ്വാമിയാണ്.  

ചിത്രത്തിലെ എംജിആറിന്റെ ക്യാരക്ടർ ടീസർ പുറത്തുവിട്ടു. ബ്ലാക്ക് ആൻഡ് വൈറ്റിൽ പാട്ടിനൊപ്പം ഡാൻസ് കളിക്കുന്നതാണ് ടീസറിലുള്ളത്. കൂടാതെ എംജിആർ ലുക്കിലുള്ള ചിത്രങ്ങളും പുറത്തുവന്നു. ഹെയർസ്റ്റൈലും മേക്കപ്പും വസ്ത്രധാരണവുമെല്ലാം എംജിആറിനെ ഓർമിപ്പിക്കുന്നതാണ്. ബി​ഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്ന നടനായിരിക്കണം എംജിആറായി എത്താൻ എന്നായിരുന്നു പറഞ്ഞിരുന്നത്. തുടർന്നാണ് അരവിന്ദ് സ്വാമിയെ തെരഞ്ഞെടുക്കുന്നത്. എന്തായാലും ഈ തീരുമാനം അക്ഷരംപ്രതി ശരിവക്കുന്ന പ്രകടനമാണ് അരവിന്ദ് സ്വാമിയുടേത്.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് തലൈവി. കങ്കണ റണാവത്താണ് മുൻ താരറാണിയും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ ജെ. ജയലളിതയെ അവതരിപ്പിക്കുന്നത്.  സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ രാഷ്ട്രീയജീവിതം പറയുന്ന സമയത്തിൽ പ്രോസ്‌തെറ്റിക് മേക്കപ്പിനെയാണ് താരം ആശ്രയിച്ചിരിക്കുന്നത്. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com