'ഇത് നിങ്ങളെ കേൾപ്പിക്കണം എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്', ഭർത്താവിന്റെ വിഡിയോ പങ്കുവെച്ച് സംവൃത

'ഇത് നിങ്ങളെ കേൾപ്പിക്കണം എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്', ഭർത്താവിന്റെ വിഡിയോ പങ്കുവെച്ച് സംവൃത

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഭർത്താവിന്റെ കഴിവ് താരം ആരാധകരെ അറിയിച്ചത്
Published on

ന്റെ ഭർത്താവും നല്ലൊരു കലാകാരനാണെന്ന് കാണിച്ചുതരികയാണ് നടി സംവൃത സുനിൽ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഭർത്താവിന്റെ കഴിവ് താരം ആരാധകരെ അറിയിച്ചത്. പിയാനോ വായിക്കുന്ന അഖിലിന്റെ വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹം പിയാനോ വായിക്കുന്നതിന്റെ വിഡിയോ പലപ്പോഴും പങ്കുവെക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും എന്നാൽ സാഹചര്യങ്ങൾ അനുവദിക്കാറില്ലെന്നും പറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് പോസ്റ്റ്. 

“എപ്പോഴും തോന്നിയിട്ടുണ്ട് അദ്ദേഹം പിയാനോ വായിക്കുന്ന വീഡിയോ പങ്കുവയ്ക്കണമെന്ന്. പക്ഷെ ഒരിക്കലും സാധിച്ചിട്ടില്ല. ഒരു കുട്ടിയേയും നവജാത ശിശുവിനേയും വച്ച് ഇങ്ങനെയൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. പക്ഷെ ഒടുവിലിതാ അത് സാധിച്ചിരിക്കുന്നു. ഈദ് മുബാറക്,” സംവൃത കുറിച്ചു. 

അഖിലിനെ പുകഴ്ത്തി നിരവധി കമന്റുകളാണ് വരുന്നത്. ഭർത്താവിനും മക്കൾക്കുമൊപ്പം യുഎസിലാണ് താരമിപ്പോൾ. വിവാഹശേഷം സിനിമയിൽ നിന്ന് അകന്ന സംവൃത സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ബിജു മേനോൻ ചിത്രത്തിലൂടെ തിരിച്ചുവരവു നടത്തിയിരുന്നു. അതിന് ശേഷമാണ് രണ്ടാമത്തെ കുഞ്ഞിന് താരം ജന്മം നൽകുന്നത്. കോഴിക്കോട്ടുകാരനായ അഖിൽ ജയരാജുമായി 2012ലായിരുന്നു സംവൃതയുടെ വിവാഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com