ഇത് നിന്റെ ജീവിതമാണ്, ഇഷ്ടമുള്ളത് മാത്രം ചെയ്യുക: സൈറക്ക് പിന്തുണയുമായി സിദ്ധാര്‍ഥ് 

രണ്ട് ദിവസം മുന്‍പാണ് തന്റെ ഇടം ഇതല്ലെന്നു തിരിച്ചറിഞ്ഞതോടെ അഞ്ചു വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് അഭിനയം നിര്‍ത്തുകയാണെന്ന് നടി വ്യക്തമാക്കിയത്.
ഇത് നിന്റെ ജീവിതമാണ്, ഇഷ്ടമുള്ളത് മാത്രം ചെയ്യുക: സൈറക്ക് പിന്തുണയുമായി സിദ്ധാര്‍ഥ് 
Updated on: 
1 min read

മതവിശ്വാസത്തിന് തടസമാകുന്നതിനാല്‍ അഭിനയജീവിതം അവസാനിപ്പിക്കുകയാണെന്ന് തീരുമാനിച്ച നടി സൈറ വസീമിനെ പിന്തുണച്ച് നടന്‍ സിദ്ധാര്‍ഥ്. സിനിമ തന്നിലെ ഈമാന്‍ തകര്‍ത്തുവെന്നും അല്ലാഹുവില്‍ നിന്നും അകലാന്‍ ഇതു കാരണമായെന്നുമായിരുന്നു സൈറ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പറഞ്ഞത്. 

ഇതോടെ നിരവധി ചലച്ചിത്ര- സാംസ്‌കാരിക പ്രവര്‍ത്തകരാണ് താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. എന്നാല്‍ തനിക്ക് ഇഷ്ടമുളളതാണ് സൈറ ചെയ്യേണ്ടതെന്ന് സിദ്ദാര്‍ഥ് വ്യക്തമാക്കി. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയായിരുന്നു സിദ്ധാര്‍ഥ് അഭിപ്രായം തുറന്ന് പറഞ്ഞത്. 

'ഇത് നിങ്ങളുടെ ജീവിതമാണ്. നിങ്ങള്‍ക്ക് ഇഷ്ടമുളളത് ചെയ്യുക. നിങ്ങളുടെ ഭാവി നന്നായിരിക്കട്ടേയെന്ന് ആശംസിക്കുന്നു. നമ്മുടെ കലയും ജോലിയുമാണ് നമ്മുടെ ജീവിതമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതില്‍ നിന്നും മതത്തെ പുറത്ത് നിര്‍ത്താനാണ് നമ്മള്‍ ശ്രമിക്കാറുളളത്. നിങ്ങളുടെ മതം നിങ്ങളെ ഇവിടെ തുടരാന്‍ അനുവദിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ഇനി ഇവിടത്തെ അംഗമായിരിക്കില്ല,' സിദ്ധാര്‍ഥ് വ്യക്തമാക്കി.

രണ്ട് ദിവസം മുന്‍പാണ് തന്റെ ഇടം ഇതല്ലെന്നു തിരിച്ചറിഞ്ഞതോടെ അഞ്ചു വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് അഭിനയം നിര്‍ത്തുകയാണെന്ന് നടി വ്യക്തമാക്കിയത്. മത വിശ്വാസവും സിനിമ അഭിനയവും ഒത്തുപോകില്ലെന്നും സൈറ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, സൈറ വസീം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് സ്വന്തമായി എഴുതിയതല്ലെന്നും അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അക്കൗണ്ട് ആരും ഹാക്ക് ചെയ്തിട്ടില്ലെന്ന്  വ്യക്തമാക്കി അവരുടെ മാനേജര്‍ തുഹിന്‍ മിശ്ര രംഗത്തെത്തി. 

കശ്മീരില്‍ ജനിച്ച സൈറ 2016ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലില്‍ ഗുസ്തി താരം ഗീത ഫോഗട്ടിനെ അവതരിപ്പിച്ചാണ് ബോളിവുഡില്‍ രംഗപ്രവേശം നടത്തുന്നത്. ഗീതാ ഫോഗട്ട് ആയുള്ള പ്രകടനം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. 

2017ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ മുഖ്യ വേഷമാണ് സൈറ ചെയ്തത്. ഇരു ചിത്രങ്ങളിലേയും പ്രകടനത്തിന്റെ ഫലമായി സൈറ രാഷ്ട്രപതിയുടെ പ്രത്യേക പുരസ്‌കാരവും ഏറ്റുവാങ്ങിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER