'ഇത് പഴയ മായന്‍കുട്ടി തന്നെ'; ജഗദീഷിനെ ട്രോളി രമേശ് പിഷാരടി; ചിത്രം ഹിറ്റ്

മായിന്‍കുട്ടിയുടെ ലുക്കില്‍ വളരെ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന ജഗദീഷാണ് ചിത്രത്തില്‍
'ഇത് പഴയ മായന്‍കുട്ടി തന്നെ'; ജഗദീഷിനെ ട്രോളി രമേശ് പിഷാരടി; ചിത്രം ഹിറ്റ്
Updated on
1 min read


ട്രോളന്മാരുടെ ഇഷ്ടതാരമാണ് ജഗദീഷ്. ഗോഡ് ഫാദറിലെ മായിന്‍കുട്ടിയുടെ പല എക്‌സ്പ്രഷനുകളും ട്രോളുകളില്‍ നിറയാറുണ്ട്. അതില്‍ ഏറ്റവും ആരാധകരുള്ളത് ശരീരത്ത് എണ്ണ തേച്ച് മുകേഷിന്റെ ഹോസ്റ്റല്‍ മുറിയുടെ പുറത്തു കാത്തുനില്‍ക്കുന്ന മായിന്‍കുട്ടിയുടെ രംഗമാണ്. ഇപ്പോള്‍ അതിന്റെ എപ്‌ഡേറ്റഡ് വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുകയാണ് രമേശ് പിഷാരടി. 

മായിന്‍കുട്ടിയുടെ ലുക്കില്‍ വളരെ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന ജഗദീഷാണ് ചിത്രത്തില്‍. 'ആക്ഷന്‍ പറഞ്ഞാല്‍ ഉടനെ അഭിനയിക്കാന്‍ റെഡി ആയി നില്‍ക്കുന്ന ജഗദീഷേട്ടന്‍ (updated version) (ഇപ്പൊ ലൊക്കേഷനില്‍ കണ്ടത്)' എന്ന കുറിപ്പോടെയാണ് പിഷാരടി ചിത്രം പങ്കുവച്ചിരിക്കുന്നത്. 

എന്തായാലും സോഷ്യല്‍ മീഡിയയിലെ പ്രധാന ട്രോളന്റെ ലേറ്റസ്റ്റ് പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ജഗദീഷിന് മാറ്റങ്ങളൊന്നുമില്ലെന്നും പഴയ മായന്‍കുട്ടി തന്നെയാണ് എന്നുമാണ് ആരാധകരുടെ കമന്റ്. അതിനൊപ്പം പിഷാരടി തങ്ങളുടെ പണി കളയുമോ എന്ന് ചോദിച്ച് ട്രോളന്മാരും എത്തുന്നുണ്ട്. ഗോഡ് ഫാദര്‍ സിനിമയില്‍ നായകന്‍ മുകേഷിന്റെ കൂട്ടുകാരനായാണ് ജഗദീഷ് എത്തിയത്. മായന്‍കുട്ടിക്ക് ആരാധകരും ഏറെയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com