ഇത് മിൻമിനിയുടെ 'യമുനയാട്രിലെ'; ഈ ശബ്ദം എത്ര കേട്ടാലും മതിയാവില്ലെന്ന് ആരാധകർ; വിഡിയോ വൈറൽ

ഭർത്താവ് ജോയ് മാത്യു കീബോര്‍ഡില്‍ ഈണമിടുമ്പോൾ പാട്ടിന്റെ പല്ലവി പാടുകയാണ് മിൻമിനി
ഇത് മിൻമിനിയുടെ 'യമുനയാട്രിലെ'; ഈ ശബ്ദം എത്ര കേട്ടാലും മതിയാവില്ലെന്ന് ആരാധകർ; വിഡിയോ വൈറൽ
Updated on: 
1 min read

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ ഇഷ്ടശബ്ദമായിരുന്നു മിൻമിനിയുടേത്. ചുരുക്കം ചില പാട്ടുകൾ മാത്രമാണ് മിൻമിനി യുടെ പേരിലുള്ളതെങ്കിലും പാടിയ പാട്ടുകളെല്ലാം സൂപ്പർഹിറ്റാണ്. ഇപ്പോഴിതാ മനോഹരമായ ഒരു ​ഗാനം ആലപിച്ച് ശ്രദ്ധ നേടുകയാണ് താരം. സൂപ്പർഹിറ്റ് ​ഗാനം യമുനയാട്രിലെയാണ് മിൻമിനി പാടുന്നത്. 

ഭർത്താവ് ജോയ് മാത്യു കീബോര്‍ഡില്‍ ഈണമിടുമ്പോൾ പാട്ടിന്റെ പല്ലവി പാടുകയാണ് മിൻമിനി. ഫേയ്സ്ബുക്കിലൂടെ പങ്കുവെച്ച വിഡിയോ ആരാധകരുടെ മനസു കീഴടക്കുകയാണ്. എത്ര മനോഹരമായ ശബ്ദമാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. ഈ ശബ്ദത്തിൽ ഒരുപാട് പാട്ടുകൾ കേൾക്കാൻ ആ​ഗ്രഹമുണ്ടെന്നും ആരാധകർ കുറിക്കുന്നുണ്ട്. 

തൊണ്ണൂറുകളില്‍ മലയാളത്തിലെയും തമിഴിലെയും അത്യപൂര്‍വങ്ങളായ മെലഡികള്‍ക്കു പിന്നിലെ സ്ഥിരം ശബ്ദസാന്നിധ്യമായിരുന്നു മിന്‍മിനി. റോജയിലെ 'ചിന്ന ചിന്ന ആശൈ', വിയറ്റ്നാം കോളനിയിലെ പാതിരാവായി നേരെ ഉള്‍പ്പെടെയുള്ള നിരവധി ​ഗാനങ്ങളാണ് മിൻമിനി പാടി ഹിറ്റാക്കിയിരിക്കുന്നത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ 1993ല്‍ ഗായികയ്ക്ക് ശബ്ദം നഷ്ടമാവുകയായിരുന്നു. പിന്നീട് അനേകകാലത്തെ വിദഗ്ധ ചികിത്സയിലൂടെയും ഭര്‍ത്താവിന്റെ പിന്തുണയിലൂടെയും മിന്‍മിനി വീണ്ടും പാടിത്തുടങ്ങി. ഇപ്പോള്‍ ഏഴു വര്‍ഷമായി കൊച്ചിയില്‍ ഇരുവരും ചേര്‍ന്ന് ഒരു മ്യൂസിക് സ്‌കൂള്‍ നടത്തിവരികയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER