'ഇത്തരം അനുഭവം ഇതാദ്യമാണ്, ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കരുത്'; രൂക്ഷ വിമര്‍ശനവുമായി ഹണി റോസ്

'ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത് ഞാന്‍ അഭിനയിച്ച സിനിമക്കു പ്രമോഷന്‍ തരുമെന്നു വാക്കു തന്നതു കൊണ്ടു മാത്രമാണ്'
'ഇത്തരം അനുഭവം ഇതാദ്യമാണ്, ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കരുത്'; രൂക്ഷ വിമര്‍ശനവുമായി ഹണി റോസ്
Updated on
1 min read

ഫ്‌ലവേഴ്‌സ് ചാനലിന് എതിരേ രൂക്ഷ വിമര്‍ശനവുമായി നടി ഹണി റോസ്. കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ പ്രമോഷനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഷൂട്ട് ചെയ്തിട്ട് ചിത്രത്തെക്കുറിച്ച് പറഞ്ഞതെല്ലാം ഒഴിവാക്കിക്കൊണ്ട് പരിപാടി ടെലികാസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് താരം പറയുന്നത്. ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത് ഞാന്‍ അഭിനയിച്ച സിനിമക്കു പ്രമോഷന്‍ തരുമെന്നു വാക്കു തന്നതു കൊണ്ടു മാത്രമാണ്. തനിക്ക് ഇത്തരം ഒരു അനുഭവമുണ്ടാകുന്നത് ആദ്യമായിട്ടാണെന്നും അങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിന് ചേര്‍ന്നതല്ലെന്നും നടി പറഞ്ഞു. തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ചാനലിന് എതിരേ രൂക്ഷ വിമര്‍ശനം നടത്തിയത്. 


ഹണി റോസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

മണിച്ചേട്ടന്റെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്‌ലവേഴ്‌സ് ചാനലില്‍ കഴിഞ്ഞ ദിവസം പോവുകയുണ്ടായി....ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു രണ്ടു എപ്പിസോഡ് ആയി ടെലികാസ്‌ററ് ചെയ്തപ്പോ പടത്തെപ്പറ്റി പറഞ്ഞ ഒരു വാക്കുപോലും വെക്കാതെ മുഴുവന്‍ എഡിറ്റ് ചെയ്തുകളഞ്ഞിരുന്നു.... ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്... 
ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ല.... ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത് ഞാന്‍ അഭിനയിച്ച സിനിമക്കു പ്രമോഷന്‍ തരുമെന്നു വാക്കു തന്നതു കൊണ്ടു മാത്രമാണ്.. ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാദ്ധ്യമത്തിനും ചേര്‍ന്നതല്ല.. സത്യത്തില്‍ എനിക്കൊത്തിരി വിഷമം തോന്നി..
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Janhvi Kapoor
Thalaivar 173, Sundar C
Meghana Raj
kandukonden kandukonden
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com