'ഇത്താക്കിന് ഒരു ജീവിതൊള്ളൂ, അത് സാറയ്ക്ക് വേണ്ടിയാ'; വിനായകന്റെ തൊട്ടപ്പനിലെ ട്രെയ്‌ലര്‍ പുറത്ത്

ജൂണ്‍ അഞ്ചിനാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്
'ഇത്താക്കിന് ഒരു ജീവിതൊള്ളൂ, അത് സാറയ്ക്ക് വേണ്ടിയാ'; വിനായകന്റെ തൊട്ടപ്പനിലെ ട്രെയ്‌ലര്‍ പുറത്ത്
Updated on
1 min read

രാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന തൊട്ടപ്പനിലെ ട്രെയ്‌ലര്‍ പുറത്ത്. വിനായകന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് പറയുന്നത്. വിനായകന്റെ മികച്ച പ്രകടനമാണ് ട്രെയ്‌ലറില്‍ കാണുന്നത്. ജൂണ്‍ അഞ്ചിനാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്. 

മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ വിനായകന്റെ കഥാപാത്രമായ അസ്താക്കും മകളും തമ്മിലുള്ള ബന്ധമാണ് വരച്ചുവെക്കുന്നത്. കിസ്മത്ത് സംവിധാനം ചെയ്ത ഷാനവാസ് ബാവക്കുട്ടിയാണ് തൊട്ടപ്പന്‍ ഒരുക്കുന്നത്. പുതുമുഖനടി പ്രിയംവദയാണ് മകളുടെ വേഷത്തില്‍ എത്തുന്നത്. കൂടാതെ റോഷന്‍ മാത്യുവും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ട്രെയ്‌ലറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വിനായകന്റെ പ്രകടനം തന്നെയാണ് പ്രധാന ആകര്‍ഷണം. 

പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയാണ് തൊട്ടപ്പന്‍. പിഎസ് റഫീക്കാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് രാജനാണ് ഛായാഗ്രഹണം. മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിലുണ്ട്. പട്ടം സിനിമ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ശൈലജ മണികണ്ഠനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com