ഇനി കീശ കാലിയാവില്ല; കുറഞ്ഞനിരക്കില്‍ ഓണ്‍ലൈനായി സിനിമ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം; വെബ്‌സൈറ്റുമായി നിര്‍മാതാക്കള്‍

ടിക്കറ്റ് നിരക്കു കുറക്കാന്‍ പുതിയ വെബ്‌സൈറ്റ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
ഇനി കീശ കാലിയാവില്ല; കുറഞ്ഞനിരക്കില്‍ ഓണ്‍ലൈനായി സിനിമ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം; വെബ്‌സൈറ്റുമായി നിര്‍മാതാക്കള്‍
Updated on
1 min read

കൊച്ചി; ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത് ഒരു സിനിമ കണ്ടാല്‍ കീശ കാലിയാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇന്റര്‍നെറ്റ് ഹാന്‍ഡ്‌ലിങ് ഫീ എന്നപേരില്‍ ബുക്കിങ് സൈറ്റുകള്‍ വലിയ തുകയാണ് പ്രേക്ഷകരില്‍ നിന്ന് ഈടാക്കുന്നത്. എന്നാല്‍ ഇനി ടിക്കറ്റ് ബുക്ക് ചെയ്ത് സിനിമ കാണാന്‍ അത്ര ചെലവു വരില്ല. ടിക്കറ്റ് നിരക്കു കുറക്കാന്‍ പുതിയ വെബ്‌സൈറ്റ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (കെഎഫ്പിഎ).

മിതമായ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്ന വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനുമാണ് കെഎഫ്പിഎ കൊണ്ടുവരുന്നത്. വെബ്‌സൈറ്റ് ആരംഭിക്കുന്നതിനായി ഒരു സ്റ്റാര്‍ട്ടപ്പ് ഉള്‍പ്പടെ മൂന്ന് കമ്പനികളുമായി അസോസിയേഷന്‍ ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. അടുത്ത ആഴ്ചയോടെ ഇതില്‍ ഒരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുമെന്നും കെഎഫ്പിഎ പ്രസിഡന്റ് രജപുത്ര രഞ്ജിത്ത് വ്യക്തമാക്കി.

ചില ആപ്പുകള്‍ ടിക്കറ്റ് നിരക്കിന്റെ 14 ശതമാനമാണ് ഇന്റര്‍നെറ്റ് ഹാന്‍ഡ്‌ലിങ് ഫീ ആയി വാങ്ങുന്നത്. 350 വില വരുന്ന ഗോള്‍ഡ് ക്ലാസ് ടിക്കറ്റ് എടുത്താല്‍ 49.56 രൂപ അധികം നല്‍കേണ്ടതായി വരും. ഇങ്ങനെ ലഭിക്കുന്ന അധികം തുകയില്‍ ഒരു വിഹിതം തീയെറ്റര്‍ ഉടമകള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഇതില്‍ നിന്ന് ഗുണം ലഭിക്കുന്നില്ല. അതിനാല്‍ ഇന്റര്‍നെറ്റ് ചാര്‍ജ് കുറക്കുക എന്നതു മാത്രമല്ല പുതിയ സംരംഭം കൊണ്ട് കെഎഫ്പിഎ ഉദ്ദേശിക്കുന്നത്. നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഇതില്‍ നിന്ന് ഒരു വിഹിതം ലഭ്യമാക്കുമെന്നും രഞ്ജിത്ത് വ്യക്തമാക്കി.

വിതരണക്കാരുടെ സംഘടനയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും നിരക്കിന്റെ കാര്യത്തില്‍ തീരുമാനമാകുകയൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം തന്നെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെഎഫ്പിഎ. ഇത്തരത്തിലൊരു ബുക്കിങ് ആപ്പ് പ്രേക്ഷകര്‍ക്കും സിനിമ മേഖലയ്ക്കും ഒരുപോലെ ഗുണം ചെയ്യും എന്നാണ് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ പറഞ്ഞത്. ടിക്കറ്റ് നിരക്ക് കുറക്കുന്നതിലൂടെ കൂടുതല്‍ പേരെ തീയെറ്ററിലേക്ക് ആകര്‍ഷിക്കാനാവും എന്നാണ് പറയുന്നത്. ചില ബുക്കിങ് സൈറ്റുകളുടെ അപ്രമാധിത്യവും അവസാനിപ്പിക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com