'ഇനിയും പ്രായമായ വേഷം ചെയ്താല്‍ ചെറുപ്പക്കാരുടെ വേഷം കിട്ടാതെയാകും'; സഞ്ജയ് ദത്തിന്റെ അച്ഛനാവാന്‍ മടിച്ച് അമീര്‍ പറഞ്ഞത് ഇതാണെന്ന് സംവിധായകന്‍

പ്രായമായ ആളായി അഭിനയിക്കുന്നതിലുള്ള മടികാരണമാണ് അമീര്‍ സഞ്ജയ് ദത്തിന്റെ അച്ഛന്റെ റോള്‍ ഏറ്റെടുക്കാതിരുന്നത് എന്നാണ് രാജ്കുമാര്‍ പറഞ്ഞത്
'ഇനിയും പ്രായമായ വേഷം ചെയ്താല്‍ ചെറുപ്പക്കാരുടെ വേഷം കിട്ടാതെയാകും'; സഞ്ജയ് ദത്തിന്റെ അച്ഛനാവാന്‍ മടിച്ച് അമീര്‍ പറഞ്ഞത് ഇതാണെന്ന് സംവിധായകന്‍
Updated on: 
1 min read

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന സഞ്ജു സിനിമയില്‍ സുനില്‍ ദത്തിന്റെ റോളില്‍ അഭിനയിക്കാത്തതിന്റെ കാരണം കഴിഞ്ഞ ദിവസമാണ് അമീര്‍ ഖാന്‍ വ്യക്തമാക്കിയത്. ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ റോളാണ് തന്നെ ആകര്‍ഷിച്ചതെന്നും അതിനാലാണ് ചിത്രത്തിന്റെ ഭാഗമാകാതിരുന്നത് എന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ സുനില്‍ ദത്തിന്റെ റോള്‍ എടുക്കാത്തതിന് തന്നോട് അമീര്‍ പറഞ്ഞത് മറ്റൊരു കാരണമാണെന്നാണ് സഞ്ജുവിന്റെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി പറയുന്നത്. 

പ്രായമായ ആളായി അഭിനയിക്കുന്നതിലുള്ള മടികാരണമാണ് അമീര്‍ സഞ്ജയ് ദത്തിന്റെ അച്ഛന്റെ റോള്‍ ഏറ്റെടുക്കാതിരുന്നത് എന്നാണ് രാജ്കുമാര്‍ പറഞ്ഞത്. 'ദംഗല്‍ കാണിച്ചുകൊണ്ട് അമീര്‍ എന്നോട് പറഞ്ഞു, പ്രായമായ ഒരാളുടെ റോള്‍ ഞാന്‍ ചെയ്തുകഴിഞ്ഞു, ദംഗലിന് ശേഷമുള്ള ചിത്രത്തിലും ചെറുപ്പമായുള്ള കഥാപാത്രങ്ങള്‍ ലഭിക്കാതെയാവും'' രാജ്കുമാര്‍ വ്യക്തമാക്കി. ഇത് ശരിയാണെന്ന് തോന്നിയതുകൊണ്ടാണ് ദത്ത് സാബിന്റെ കഥാപാത്രത്തെ ചെയ്യാന്‍ പരേഷ്ജിയെ സമീപിച്ചതെന്നും ഐഎഎന്‍എസിനോട് അദ്ദേഹം പറഞ്ഞു. 

ദംഗല്‍ സിനിമയില്‍ പ്രായമായ ഗുസ്തിക്കാരനായ മഹാവീര്‍ സിങ് ഫോഗട്ടിന്റെ വേഷത്തിലാണ് അമീര്‍ ഖാന്‍ എത്തിയത്. ചിത്രത്തിലെ എതെങ്കിലും കഥാപാത്രം നല്‍കുന്നതിന് വേണ്ടിയല്ല അമീര്‍ ഖാന് സിനിമയുടെ സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുത്തതെന്നും തന്റെ അതിമോഹത്തിന്റെ ഭാഗമായാണ് സുനില്‍ ദത്തായി അഭിനയിക്കുമോ എന്ന് ചോദിച്ചതെന്നും രാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സഞ്ജവിന്റെ ട്രെയ്‌ലര്‍ വലിയ ജനശ്രദ്ധ നേടിയിരുന്നു. രണ്‍വീര്‍ കപൂറാണ് സഞ്ജയ് ദത്തിന്റെ വേഷത്തില്‍ എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Keerthy Suresh
Jason Sanjay
Antony Perumbavoor
Sangeeth Prathap, Ancy
X

FOLLOW US

ON GOOGLE DISCOVER