ഇന്ത്യന്‍ സിനിമയും സീരിയലും ബോറല്ല; ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല; പാക്കിസ്ഥാനില്‍ പോവുകയും വേണ്ട: പരേശ് റാവല്‍

ഇന്ത്യന്‍ സിനിമയും സീരിയലും ബോറല്ല; ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല; പാക്കിസ്ഥാനില്‍ പോവുകയും വേണ്ട: പരേശ് റാവല്‍
Updated on
1 min read

ഇന്ത്യന്‍ സിനിമകളും സീരിയലുകളും ബോറാണെന്ന് പറയുകയും പാക്കിസ്ഥാനില്‍ പോയി അഭിനയിക്കാന്‍ തോന്നുവെന്നും പറഞ്ഞ് വെട്ടിലായ പ്രമുഖ ബോളിവുഡ് നടന്‍ പരേശ് റാവല്‍ താന്‍ അങ്ങനെ പ്രസ്താവന മാറ്റിപ്പറഞ്ഞു.

തനിക്ക് പാക്കിസ്ഥാനില്‍ പോയി അഭിനയിക്കണമെന്നും ഇന്ത്യന്‍ സിനിമയും സീരിയലുകളും ബോറാണെന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് റാവല്‍ കഴിഞ്ഞ ദിവസം പറഞ്ഞു. പാക്കിസ്ഥാനി സീരിയല്‍ ആയ ഹംസഫര്‍ തനിക്ക് ഇഷ്ടമാണ്. ഇന്ത്യന്‍ സീരിയലുകള്‍ ബോറാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ ക്രിക്കറ്റും സിനിമയും ഒരു പാലം ഉണ്ടാക്കിയിട്ടുണ്ടെന്നും അതിനാല്‍ ഇന്ത്യയില്‍ പാക് കലകാരന്മാരെ നിരേധിക്കേണ്ട കാര്യമില്ലെന്നും താരം പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com