നടൻ ഷമ്മി തിലകൻ പങ്കുവച്ച ഒരു പഴയകാല ചിത്രമാണ് സോഷ്യമീഡിയയിൽ വൈറലാകുന്നത്. നടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിനൊപ്പമുള്ള ചിത്രമാണ് ഇത്. ടി കെ രാജീവ് കുമാറിന്റെ ഒറ്റയാൾ പട്ടാളം എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെ പകർത്തിയതാണ് 30 വർഷം പഴക്കമുള്ള ഈ ചിത്രം.
മധുബാലയും മുകേഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയിൽ ഇടവേള ബാബു, ഷമ്മി തിലകൻ, ഇന്നസെന്റ്, കെപിഎസി ലളിത എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ‘പൂപ്പൽ പിടിച്ച ഒരു പഴംകാഴ്ച’ എന്ന ഹാഷ്ടാഗോടെയാണ് ഷമ്മി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഷമ്മി തിലകനും ഇടവേള ബാബുവും ഒന്നിച്ച് ഒരു മുറിയിൽ ഇരിക്കുന്നതാണ് ചിത്രം. ഇടവേളകൾ ഇല്ലാതെ എന്റെ മുറിയിൽ ഉണ്ടായിരുന്ന ബാബു…! എന്നും ചിത്രത്തോടൊപ്പം ഷമ്മി കുറിച്ചു.
തിലകനെ അമ്മ സംഘടനയിൽ നിന്നും പുറത്താക്കിയതോടെയാണ് ഷമ്മി തിലകനും ഇടവേള ബാബുവും തമ്മിൽ അകന്നത്. തിലകന്റെ മരണ ശേഷവും ഈ പ്രശ്നങ്ങൾ തുടർന്നു. തിലകന്‍ സംഘടനയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ച വിശദീകരണക്കുറിപ്പ് അമ്മ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ളവര്‍ പൂഴ്ത്തിവയ്ക്കുകയായിരുന്നുവെന്ന് ഷമ്മി തിലകന്‍ ആരോപിച്ചിരുന്നു. വിലക്ക് പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് ഷമ്മി രംഗത്തെത്തിയത്.
ഷമ്മി പങ്കുവച്ച കുറിപ്പിന് താഴെ താരത്തെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകൾ നിറയുകയാണ്. അച്ഛനെ പോലെ തന്നെ ഉറച്ച നിലപാടുകളും എന്തും തുറന്നു പറയാനുള്ള ധൈര്യവും ഷമ്മിക്കുണ്ടെന്ന് ആരാധകർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates