ഇന്റര്‍നെറ്റില്‍ പടര്‍ന്ന് ദീപിക പദുക്കോണിന്റേയും രണ്‍വീറിന്റേയും ചുംബനം

2015ല്‍ വോഗിന്റെ ഫോട്ടോഷൂട്ടിനിടയിലുള്ള ദൃശ്യമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വൈറലാകുന്നത്
ഇന്റര്‍നെറ്റില്‍ പടര്‍ന്ന് ദീപിക പദുക്കോണിന്റേയും രണ്‍വീറിന്റേയും ചുംബനം
Updated on
1 min read

ദീപികയും പദുക്കോണും രണ്‍വീര്‍ സിങ്ങുമായുള്ള ചുംബന രംഗമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ആരാധകരെ കീഴടക്കുന്നത്. 2015ല്‍ വോഗിന്റെ ഫോട്ടോഷൂട്ടിനിടയിലുള്ള ദൃശ്യമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വൈറലാകുന്നത്. 

ദീപ് വീര്‍ എന്ന ഹാഷ് ടാഗില്‍ ഇരുവരുടേയും ഒരു ആരാധകനായിരുന്നു ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ഒരിക്കല്‍ ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍വീര്‍ കളിയായി പറഞ്ഞിരുന്നു, ദീപികയാണ് ബെസ്റ്റ് കിസ്സറെന്ന്. രണ്‍വീറിന്റെ വാക്കുകളുമെടുത്താണ് ആരാധകരിപ്പോള്‍ ഇരുവരുടേയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത്. 

ചുംബന ചിത്രം വൈറലായതോടെ രണ്‍വീറും, ദീപികയും ഒരുമിച്ചുള്ള മറ്റ് രംഗങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും ഇതുവരെ ആരാധകരോട് തുറന്നു പറഞ്ഞിട്ടില്ല. എങ്കിലും അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ് ഇവരുടെ ബന്ധമെന്നാണ് ആരാധകരുടെ വിശ്വാസം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com