ഇന്‍സ്റ്റഗ്രാമില്‍ കത്രീനയുടെ ബിക്കിനി 'ബോംബ്';  'മതിയാക്കു'വെന്ന് ദീപിക പദുക്കോണ്‍; സോഷ്യല്‍ മീഡിയയില്‍ വാക്‌പോര്

ഇന്‍സ്റ്റഗ്രാമില്‍ കത്രീനയുടെ ബിക്കിനി 'ബോംബ്'-  'മതിയാക്കു'വെന്ന് ദീപിക പദുക്കോണ്‍
ഇന്‍സ്റ്റഗ്രാമില്‍ കത്രീനയുടെ ബിക്കിനി 'ബോംബ്';  'മതിയാക്കു'വെന്ന് ദീപിക പദുക്കോണ്‍; സോഷ്യല്‍ മീഡിയയില്‍ വാക്‌പോര്
Updated on
1 min read

ബിക്കിനി ചിത്രത്തില്‍ അതീവ ഗ്ലാമറില്‍ ബോളിവുഡ് താരം കത്രീന കെയ്ഫ്. വെള്ളത്തില്‍ മുങ്ങിനിവര്‍ന്നുള്ള മനോഹരമായ ചിത്രം നടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആരാധകരാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

ചിത്രത്തിന് പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്തെത്തി. അനുഷ്‌ക ശര്‍മ, ദിയാ ശര്‍മ, സംവിധായകന്‍ കബീര്‍ഖാന്‍, കത്രീനയുടെ ഫിറ്റ് നെസ് ട്രയിനര്‍ യാസ്മിന്‍ കറാച്ചിവാല തുടങ്ങിയ പ്രമുഖരുടെ കമന്റുകളും ഇമോജികളും സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാണ്. 

കഴിഞ്ഞ ദിവസം കത്രീന പങ്കുവെച്ച സ്ലോ മോഷന്‍ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ചുവന്ന ഷോട്ട് ധരിച്ച് ചുവന്ന ബൈക്കിന് സമീപം നില്‍ക്കുന്ന രീതിയിലുള്ള വീഡിയോയാണ് പങ്കുവെച്ചത്. ഈ ചിത്രത്തിന് താഴെ നിരവധി ഫയര്‍ ഇമേജ് വന്നതോടെ മതിയാക്കൂ എന്ന് അഭിപ്രായപ്പെട്ട് ദീപിക പദുക്കോണ്‍ രംഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com