ഇലയുടെ മറവില്‍ നഗ്നയായി കിയാര; ബാത്ടബ്ബില്‍ ഭൂമിയുടെ സെക്‌സി ഷോട്ട് ,കലണ്ടര്‍ ചിത്രങ്ങള്‍ വൈറല്‍

ജാക്വിലിന്‍ ഫര്‍ണാണ്ടസ്, അനന്യ പാണ്ഡേ, പരനീതി ചോപ്ര, കൃതി സനോണ്‍ എന്നീ നടിമാരും കലണ്ടറില്‍ ഇടം നേടിയവരാണ്
ഇലയുടെ മറവില്‍ നഗ്നയായി കിയാര; ബാത്ടബ്ബില്‍ ഭൂമിയുടെ സെക്‌സി ഷോട്ട് ,കലണ്ടര്‍ ചിത്രങ്ങള്‍ വൈറല്‍
Updated on: 
2 min read

സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ദബ്ബൂ രത്‌നാനിയുടെ വാര്‍ഷിക കലണ്ടറാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഷാറൂഖ് ഖാന്‍, വിദ്യ ബാലന്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ മുതല്‍ ഭൂമി പടേക്കര്‍, കിയാര അദ്വാനി വരെയുള്ളവര്‍ കലണ്ടറില്‍ എത്തി.  

2020ലെ കലണ്ടര്‍ നടി ഭൂമി പടേക്കറിന്റെ ചിത്രം പുറത്തുവിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. പിന്നാലെ മറ്റ് താരങ്ങളുടെ ചിത്രങ്ങളും ഓരോന്നായി പുറത്തിറക്കി. 

ബാത്ടബ്ബില്‍ കിടന്നുള്ളതാണ് ഭൂമിയുടെ പോസെങ്കില്‍ ഇലകൊണ്ട് നഗ്നത മറച്ച കിയാര ഏറെ ശ്രദ്ധനേടി. ഇവര്‍ക്കു പുറമേ ജാക്വിലിന്‍ ഫര്‍ണാണ്ടസ്, അനന്യ പാണ്ഡേ, പരനീതി ചോപ്ര, കൃതി സനോണ്‍ എന്നീ നടിമാരും കലണ്ടറില്‍ ഇടം നേടിയവരാണ്. നടന്മാരില്‍ അക്ഷയ് കുമാര്‍, ഹൃതിക് റോഷന്‍, ജോണ്‍ എബ്രാഹം, കാര്‍ത്തിക് ആര്യന്‍, ടൈഗര്‍ ഷിരോഫ്, വരുണ്‍ ധവാന്‍ എന്നിങ്ങനെ നീളും താരനിര. 

ഇന്നലെയാണ് ദബ്ബുവിന്റെ കലണ്ടര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. ഇതിന് പിന്നാലെ ഓരോ താരങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തിറക്കുകയായിരുന്നു. ഭൂമിയും സണ്ണി ലിയോണിയും കലണ്ടറിലെ തങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം നിന്നും ഫോട്ടോയെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER