'ഇല്ലാക്കഥകളില്‍ ഇക്കിളി ചേര്‍ത്ത് ഉണ്ടാക്കിയല്ലാ ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത്'; മീര ജാസ്മിനെ വിവാഹം കഴിച്ചെന്ന വാര്‍ത്തയ്‌ക്കെതിരേ അരുണ്‍ ഗോപി

മീര ജാസ്മിന്‍ വിവാഹ മോചിതയായെന്നും അരുണുമായുള്ള വിവാഹം കഴിഞ്ഞെന്നുമാണ് വാര്‍ത്തകള്‍ വന്നത്
'ഇല്ലാക്കഥകളില്‍ ഇക്കിളി ചേര്‍ത്ത് ഉണ്ടാക്കിയല്ലാ ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത്'; മീര ജാസ്മിനെ വിവാഹം കഴിച്ചെന്ന വാര്‍ത്തയ്‌ക്കെതിരേ അരുണ്‍ ഗോപി
Updated on
1 min read

ഴിഞ്ഞ ദിവസമാണ് സംവിധായകന്‍ അരുണ്‍ ഗോപിയും നടി മീര ജാസ്മിനും ഒരുമിച്ചുള്ള ചിത്രം പുറത്തുവന്നത്. മീരയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രം അരുണ്‍ ഗോപി തന്നെയാണ് ഫേയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ഇതിന് പിന്നാലെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. താരം തിരിച്ചുവിന് ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പ്രചരിക്കാനും തുടങ്ങി. എന്നാല്‍ അതിനൊപ്പം ചില ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ ഇരുവരേയും കുറിച്ച് വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചു. 

മീര ജാസ്മിന്‍ വിവാഹ മോചിതയായെന്നും അരുണുമായുള്ള വിവാഹം കഴിഞ്ഞെന്നുമാണ് വാര്‍ത്തകള്‍ വന്നത്. ഇതിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അരുണ്‍ഗോപി. ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവെക്കാന്‍ കഴിയാത്ത ലോകമായി മാറുകയാണോ നമ്മുടേത് എന്നാണ് അരുണ്‍ ചോദിക്കുന്നത്. ആണായാലും പെണ്ണായാലും ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേര്‍ത്തുപിടിക്കുമെന്നും അരുണ്‍ വ്യക്തമാക്കി. കൂടാതെ പാര്‍വതിയുടെ പുതിയ ചിത്രത്തിന് പരോക്ഷപിന്തുണ നല്‍കുന്നുമുണ്ട് സംവിധായകന്‍. പെണ്‍കുട്ടികള്‍ പറന്നു ഉയരുന്ന നാടാണിത്!! 'ഉയരെ' അങ്ങനെ ഉയരട്ടെ!' എന്നാണ് അരുണ്‍ ഗോപി കുറിക്കുന്നത്. 

അരുണ്‍ ഗോപിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

നമസ്‌കാരം 
എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാന്‍ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാര്‍ക്കും ജീവിക്കണം ഇല്ലാകഥകളില്‍ ഇക്കിളി ചേര്‍ത്ത് ഉണ്ടാക്കിയല്ലാ ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത്!! ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ പാടില്ല എന്നൊരു നിര്‍ബന്ധം കൊണ്ടുനടക്കരുത്..!! ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേര്‍ത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും!! കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല!! സൗഹൃദങ്ങള്‍ പറന്നുയരട്ടെ!! പെണ്‍കുട്ടികള്‍ പറന്നു ഉയരുന്ന നാടാണിത്!! 'ഉയരെ' അങ്ങനെ ഉയരട്ടെ!!
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com