'ഇവനെ സൂക്ഷിക്കണം സുഹൃത്തുക്കളെ'; വെയില്‍ സംവിധായകനെതിരേ ഷെയ്ന്‍ നിഗം

മികച്ച നടനാണെന്നും ഇത്തരം വിവാദങ്ങളില്‍ പെടാതെ സൂക്ഷിക്കണമെന്നുമാണ് ചിലരുടെ ഉപദേശം
'ഇവനെ സൂക്ഷിക്കണം സുഹൃത്തുക്കളെ'; വെയില്‍ സംവിധായകനെതിരേ ഷെയ്ന്‍ നിഗം
Updated on
1 min read

യുവനടന്‍ ഷെയ്ന്‍ നിഗം വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ്. മലയാള സിനിമയില്‍ നിന്ന് ഷെയ്‌നിനെ വിലക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വെയില്‍ എന്ന ചിത്രവുമായി സഹകരിക്കുന്നില്ല എന്നതാണ് താരത്തിന് എതിരേ ഉയരുന്ന ആരോപണം. തുടര്‍ന്ന് ഇനിയുള്ള സിനിമകളില്‍ ഷെയ്‌നിനെ സഹകരിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അമ്മയെ അറിയിച്ചു. വിവാദങ്ങള്‍ക്കിടെ ചിത്രത്തിന്റെ സംവിധായകന്‍ ശരത് മേനോനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷെയ്ന്‍. 

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം. ശരത് മേനോനെ സൂക്ഷിക്കണം എന്നാണ് പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്. ഒരാള്‍ക്ക് കാണാനാവുന്നതില്‍ ഏറ്റവും വൃത്തികെട്ടവരില്‍ ഒരാളാണെന്നും ഷെയ്ന്‍ പറയുന്നു. വെറുപ്പ് ഉണ്ടാക്കാനല്ല താന്‍ ശ്രമിക്കുന്നത്. തകര്‍ന്ന ഹൃദയത്തില്‍ നിന്നുള്ളതാണ്. ആരെയും ഒന്നും ബോധിപ്പിക്കാനില്ല. സത്യമേവ ജയതേ എന്ന അടിക്കുറിപ്പിലാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 

ഇതിനിടെ പോസ്റ്റിന് താഴെ താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും കമന്റുകള്‍ വരുന്നുണ്ട്. മികച്ച നടനാണെന്നും ഇത്തരം വിവാദങ്ങളില്‍ പെടാതെ സൂക്ഷിക്കണമെന്നുമാണ് ചിലരുടെ ഉപദേശം. ആ സിനിമ തീര്‍ത്തു കൊടുക്കണമെന്നും ഞങ്ങള്‍ കൂടെയുണ്ടെന്നും പറയുന്ന ആരാധകരുമുണ്ട്. വിവാദമുണ്ടായതിന് പിന്നാലെ വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത്തിന് ഷെയ്ന്‍ അയച്ച മെസേജ് പുറത്തുവന്നിരുന്നു.  പ്രകൃതിക്കെതിരെയാണ് നിങ്ങള്‍ നീങ്ങുന്നത്. പ്രകൃതി തിരിച്ചടിക്കുമെന്നായിരുന്നു സംവിധായകന്‍ ശരതിന് ഷെയ്ന്‍ അയച്ച മെസേജ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com