'ഇവൻ വീട്ടിൽ അല്ല താമസം എന്ന് തോന്നുന്നു', അശ്ലീല കമന്റ് അയച്ച ആൾക്കെതിരെ നടൻ വിവേക്

'ഇവൻ വീട്ടിൽ അല്ല താമസം എന്ന് തോന്നുന്നു', അശ്ലീല കമന്റ് അയച്ച ആൾക്കെതിരെ നടൻ വിവേക്

കമന്റുകളുടെ സ്ക്രീൻ ഷോട്ടും അയാളുട ഇൻസ്റ്റ​ഗ്രാം ഐഡിയുമാണ് താരം പങ്കുവെച്ചത്
Published on

സോഷ്യൽ മീഡിയയിലൂടെ  നിരവധി താരങ്ങൾക്കാണ് സൈബർ ആക്രമണം നേരിടേണ്ടിവരുന്നത്. ഇപ്പോൾ തനിക്ക് അശ്ലീല കമന്റ് അയച്ച ആളെ തുറന്നു കാണിച്ചിരിക്കുകയാണ് സീരിയൽ താരം വിവേക് ​ഗോപൻ. തന്റെ ഫോട്ടോകൾക്കെല്ലാം മോശം കമന്റ് പോസ്റ്റ് ചെയ്ത ജിയോ യോനസ് എന്നയാളെയാണ് ഇൻസ്റ്റ​ഗ്രാം സ്റ്റാറ്റസിലൂടെ താരം തുറന്നു കാണിച്ചത്. 

കമന്റുകളുടെ സ്ക്രീൻ ഷോട്ടും അയാളുട ഇൻസ്റ്റ​ഗ്രാം ഐഡിയുമാണ് താരം പങ്കുവെച്ചത്. 'നിര്‍ത്തിപ്പോടേ.. അവന്റെ ഒരു പട്ടി ഷോ', 'നിന്റെ വീട്ടിലെ പെണ്ണുങ്ങള്‍ക്കൊക്കെ സുഖമല്ലെ' തുടങ്ങിയ മോശം കമന്റുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഇവൻ വീട്ടിൽ അല്ല താമസം എന്ന് തോന്നുന്നു.   എന്തോ വലിയ മൂത്ത സാധനം വലിച്ചുകേറ്റിയിട്ടുണ്ടാകും, ഇതിനൊക്കെ എന്താണ് മറുപടി കൊടുക്കുക- എന്നാണ് താരം കുറിച്ചത്. ഐഡി റിപ്പോർട്ട് ചെയ്യാനും താരം ആരാധകരോട് ആവശ്യപ്പെടുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com