ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം; കമലിനോട് മഞ്ജു വാരിയര്‍ (ചിത്രങ്ങള്‍)

മഞ്ജുവാരിയര്‍ നായിക കഥാപാത്രമായി വരുന്ന തമിഴ് ചിത്രം അസുരന്‍ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ മുന്നേറുകയാണ്
ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം; കമലിനോട് മഞ്ജു വാരിയര്‍ (ചിത്രങ്ങള്‍)
Updated on
1 min read

ഞ്ജുവാരിയര്‍ നായിക കഥാപാത്രമായി വരുന്ന തമിഴ് ചിത്രം അസുരന്‍ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ മുന്നേറുകയാണ്. തമിഴിലെ തന്റെ അരങ്ങേറ്റ ചിത്രം പുറത്തിറങ്ങിയ സന്തോഷത്തിലാണ് മഞ്ജു വാരിയര്‍. വെട്രിമാരന്‍ ഒരുക്കിയ ചിത്രത്തില്‍ ധനുഷാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 

തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുന്ന അസുരന്‍ കാണാന്‍  നടന്‍
കമല്‍ ഹാസന്‍ എത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് മഞ്ജു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഈ വിവരം ആരാധകരുമായി പങ്കുവച്ചത്.

അസുരന്‍ കണ്ടതിനും, അഭിപ്രായം അറിയിച്ചതിനും, പടം ഇഷ്ടമായതിനും കമലിനോട് നന്ദി അറിയിച്ചിരിക്കുകയാണ് മഞ്ജു. കമലിനൊപ്പം മകള്‍ ശ്രുതി ഹാസനും സിനിമ കാണാന്‍ എത്തിയിരുന്നു. മൂവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രവും മഞ്ജു ഇതോടൊപ്പം പങ്കുവച്ചു.

ജാതി ചിന്തയും സാമ്പത്തിക അരാജകത്വവും കൊടിക്കുത്തി വാഴുന്ന നാട്ടില്‍ ഒരു കര്‍ഷകനും കുടുംബവും ജീവിക്കാനായി നടത്തുന്ന പോരാട്ടമാണ് അസുരന്റെ ഇതിവൃത്തം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com