ഇർഫാന്റെ പാട്ടിനൊപ്പം ഉമ്മയും ഓട്ടോയും; ​ഗോപി സുന്ദറിന്റെ 'സം​ഗീതമേ' പുറത്ത്

ഇർഫാന്റെ ഉമ്മയും ഓട്ടോയും സുഹൃത്തുക്കളുമെല്ലാം വിഡിയോയിൽ വരുന്നുണ്ട്
ഇർഫാന്റെ പാട്ടിനൊപ്പം ഉമ്മയും ഓട്ടോയും; ​ഗോപി സുന്ദറിന്റെ 'സം​ഗീതമേ' പുറത്ത്
Updated on
1 min read

യുവ​ഗായകൻ ഇർഫാൻ ഖാന് വേണ്ടി ​ഗോപി സുന്ദർ ഒരുക്കിയ ​ഗാനം പുറത്ത്. സം​ഗീതമേ എന്ന് തുടങ്ങുന്ന ​ഗാനത്തിൽ ശബ്ദം കൊണ്ടു മാത്രമല്ല ഇർഫാൻ സാന്നിധ്യം അറിയിക്കുന്നത്. ഇർഫാന്റെ ജീവിതത്തിനൊപ്പമാണ് ​ഗാനം. ഇർഫാന്റെ ഉമ്മയും ഓട്ടോയും സുഹൃത്തുക്കളുമെല്ലാം വിഡിയോയിൽ വരുന്നുണ്ട്. 

ബി കെ ഹരിനാരായണന്‍ ​ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്. സംഗീതത്തിനൊപ്പം വീഡിയോ സംവിധാനം ചെയ്തിരിക്കുന്നതും ഗോപി സുന്ദര്‍ തന്നെയാണ്. ​ഗോപി സുന്ദർ മ്യൂസിക് കമ്പനിയാണ് നിർമാണം. അനന്ദു കൈപ്പള്ളിയാണ് ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. 

ചാനൽ റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇമ്രാൻ ഖാന് ​ഗോപി സുന്ദർ പാടാനുള്ള അവസരം വാ​ഗ്ദാനം ചെയ്യുന്നത്. കൊല്ലത്ത് ഉപജീവനാര്‍ഥം ഓട്ടോറിക്ഷ ഓടിക്കുന്ന ഇമ്രാന്‍ ഖാനെത്തേടി കഴിഞ്ഞ മാസമാണ് ​ഗോപി സുന്ദറിന്റെ സർപ്രൈസ് എത്തിയത്. ഇമ്രാനെ നേരിട്ട കണ്ടാണ് പാടാനുള്ള അവസരം നൽകിയത്. ഇരുവരുടെയും കൂടിക്കാഴ്ചയുടെ വീഡിയോ വൈറല്‍ ആയിരുന്നു. പിന്നാലെ റെക്കോര്‍ഡിംഗ് കഴിഞ്ഞ വിവരവും ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com