''ഈ കോണ്‍ഫിഡന്‍സിനെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്യരുത്''; ത്രില്ലടിപ്പിച്ച് ആസിഫ് അലി, വീഡിയോ

ആസിഫ് അലി ഡോണ്‍ കഥാപാത്രമായി എത്തുന്ന ചിത്രം നവംബര്‍ 1 നാണ് തിയേറ്ററുകളില്‍ എത്തുക.
''ഈ കോണ്‍ഫിഡന്‍സിനെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്യരുത്''; ത്രില്ലടിപ്പിച്ച് ആസിഫ് അലി, വീഡിയോ
Updated on: 
1 min read

ആസിഫ് അലിയെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടര്‍ വേള്‍ഡിന്റെ രണ്ടാമത്തെ ടീസറും പുറത്തുവിട്ടു. ആസിഫ് അലി ഡോണ്‍ കഥാപാത്രമായി എത്തുന്ന ചിത്രം നവംബര്‍ 1 നാണ് തിയേറ്ററുകളില്‍ എത്തുക.

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കല്‍ ഡോണ്‍ ത്രില്ലര്‍ ആണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഒരു മിനിറ്റില്‍ താഴെയുള്ള ടീസര്‍ മ്യൂസിക് കൊണ്ടും അവതരണം കൊണ്ടുമെല്ലാം മൊത്തത്തില്‍ സസ്‌പെന്‍സ് ആണ് പ്രേക്ഷകന് നല്‍കുന്നത്. 

2017ല്‍ റിലീസായ 'കാറ്റി'ന് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമല്‍ നീരദിന്റെ സിഐഎയുടെ രചന നിര്‍വ്വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്റെയും തിരക്കഥ എഴുതിയിരിക്കുന്നത്. നിര്‍മ്മാണം ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സ്.

ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലക്‌സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്‌സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER