ഈ നാട്ടിലെ ഏറ്റവും വലിയ വര്‍ഗീയവാദിയായാണ് ആളുകള്‍ എന്നെ കാണുന്നത്: മേജര്‍ രവി 

എന്നാല്‍ മതം കൈകാര്യം ചെയ്തതുകൊണ്ട് സിനിമയോട് എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട കാര്യമില്ല എന്നാണ് നടനും സംവിധായകനുമായ മേജര്‍ രവി പറയുന്നത്.
ഈ നാട്ടിലെ ഏറ്റവും വലിയ വര്‍ഗീയവാദിയായാണ് ആളുകള്‍ എന്നെ കാണുന്നത്: മേജര്‍ രവി 
Updated on
1 min read

തം മാറ്റം പ്രമേയമായി വരുന്ന ചിത്രമാണ് 'കുഞ്ഞിരാമന്റെ കുപ്പായം'. സിദ്ദിഖ് ചേന്ദമംഗലൂര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മേജര്‍ രവിയാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മതം വിഷയമായതുകൊണ്ട് തന്നെ രണ്ട് തവണ സിനിമയുടെ റിലീസ് മാറ്റിവെക്കേണ്ടി വന്നതായി സിനിമയുടെ സംവിധായകന്‍ പറഞ്ഞിരുന്നു.

എന്നാല്‍ മതം കൈകാര്യം ചെയ്തതുകൊണ്ട് സിനിമയോട് എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട കാര്യമില്ല എന്നാണ് നടനും സംവിധായകനുമായ മേജര്‍ രവി പറയുന്നത്. 'വിശുദ്ധ ഖുര്‍ആനില്‍ എന്താണ് ഇസ്ലാമിനെക്കുറിച്ച് പറയുന്നത് അതുമാത്രമാണ് സിനിമ കാണിച്ചിരിക്കുന്നത്. സ്വാര്‍ഥതയ്ക്ക് വേണ്ടി മതം മാറുന്നത് ശരിയല്ലെന്നാണ് ഖുര്‍ആന്‍ പറയുന്നത്. അതാണ് സിനിമയും കാണിച്ചിരിക്കുന്നത്. യഥാര്‍ഥ മുസ്ലീമായിട്ടുള്ളവര്‍ക്ക് സിനിമ ഇഷ്ടപ്പെടുക തന്നെ ചെയ്യും'- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തന്നോട് മലയാളികള്‍ക്കുള്ള മനോഭാവത്തെക്കുറിച്ചും മേജര്‍ രവി സംസാരിച്ചു. തന്നെ ഈ നാട്ടിലെ ഏറ്റവും വലിയ വര്‍ഗീയവാദിയായാണ് ആളുകള്‍ ചിത്രീകരിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ കുഞ്ഞിരാമന്റെ കുപ്പായത്തിലെ മുസ്ല്യാരുടെ കഥാപാത്രം സഹായകമായെന്നും അദ്ദേഹം പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി മനസ് തുറന്നത്. 

'എന്നെ ഈ നാട്ടിലെ ഏറ്റവും വലിയ വര്‍ഗീയവാദിയായിട്ടാണല്ലോ എല്ലാവരും ചിത്രീകരിച്ചിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ എനിക്ക് കിട്ടിയ നല്ല ഒരു കഥാപാത്രമാണ് കുഞ്ഞിരാമന്റെ കുപ്പായത്തിലേത്. ഖുര്‍ആനിലുള്ള കാര്യങ്ങള്‍ മാത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന മുസ്ലിയാരുടെ കഥാപാത്രമാണ് എന്റേത്'- മേജര്‍ രവി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com