'ഈ വാർത്ത വ്യാജമാണ്, സത്യം അന്വേഷിച്ചിട്ട് പ്രസിദ്ധീകരിക്കൂ'; വെളിപ്പെടുത്തലുമായി സിമ്രാൻ 

ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിൽ നടി ജ്യോതികയ്ക്ക് പകരം സിമ്രാൻ നായികയാകുന്നുവെന്ന വാർത്തകൾ നിഷേധിച്ച് നടി രം​ഗത്ത്
'ഈ വാർത്ത വ്യാജമാണ്, സത്യം അന്വേഷിച്ചിട്ട് പ്രസിദ്ധീകരിക്കൂ'; വെളിപ്പെടുത്തലുമായി സിമ്രാൻ 
Updated on
1 min read

ജനികാന്ത് ചിത്രം ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിൽ നടി ജ്യോതികയ്ക്ക് പകരം സിമ്രാൻ നായികയാകുന്നുവെന്ന വാർത്തകൾ നിഷേധിച്ച് നടി രം​ഗത്ത്. ചന്ദ്രമുഖിയിൽ അഭിനയിക്കാൻ ജ്യോതികയെത്തന്നെ സമീപിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. ജ്യോതിക പിന്മാറിയ സാഹചര്യത്തിൽ സിമ്രാൻ ചന്ദ്രമുഖിയായി വരുന്നു എന്ന് വാർത്തകൾ പ്രചരിക്കുകയായിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് സിമ്രാൻ വെളിപ്പെടുത്തി. 

"ഈ വാർത്ത വ്യാജമാണ്, ആരാധകരെ നിരാശപ്പെടുത്തുന്നതിൽ സങ്കടമുണ്ട്. ക്ഷമിക്കണം, പ്രചരിക്കുന്ന വാർത്തയിൽ സത്യമില്ല. ഇങ്ങനെ ഒരു വേഷത്തിന് വേണ്ടിയും എന്നെ ആരും ബന്ധപ്പെട്ടിട്ടില്ല", സിമ്രാൻ ട്വീറ്റിൽ കുറിച്ചു.  വാർത്തകളിൽ എത്രത്തോളം സത്യം ഉണ്ടെന്ന് അന്വേഷിച്ചിട്ട് പ്രസിദ്ധീകരിക്കൂവെന്നും നടി കൂട്ടിച്ചേർത്തു. 

രജനികാന്ത്, പ്രഭു, ജ്യോതിക, നയൻതാര, വിനീത് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പി വാസു സംവിധാനം ചെയ്ത ചിത്രമാണ് ചന്ദ്രമുഖി. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായ വാർത്തകൾ നേരത്തെ ഉണ്ടായിരുന്നു. പി വാസുവാണ് ചന്ദ്രമുഖി-2വും സംവിധാനം ചെയ്യുന്നത്. രണ്ടാം ഭാഗത്തിൽ രാഘവ ലോറൻസായിരിക്കും നായകനെന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com