കോവിഡ് വ്യാപനത്തെ തുടർന്ന് ഷൂട്ടിങ് നിർത്തിവച്ചിരിക്കുന്നതിനാൽ സമയം പോകാൻ പുതിയ വഴികൾ തേടുകയാണ് താരങ്ങൾ. സ്വന്തം യൂട്യൂബ് ചാനൽ തുടങ്ങിയും പാചകം പരീക്ഷിച്ചുമെല്ലാം താരങ്ങൾ ആക്റ്റീവാണ്. അതിനൊപ്പം കൃഷി ആരംഭിച്ചവരും നിരവധിയാണ്. കൃഷി ചെയ്ത് ഈ വർഷത്തെ കർഷകശ്രീ അവാർഡ് സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ് നടി അനു മോൾ.
വയലിൽ പണിയെടുക്കുന്നതിന്റെ ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചേറിൽ ഇറങ്ങിനിന്നുകൊണ്ടും വിത്തിടുന്നതിതാണ് ചിത്രം. ' ഈ വർഷത്തെ കർഷകശ്രീ അവാർഡ് ഞാൻ വിട്ടുകൊടുക്കില്യച്ചണ്ണു..'എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും താരത്തിന് പിന്തുണയുമായി നിരവധി കമന്റുകളാണ് എത്തുന്നത്. ഇത്തവണ നല്ല വിളവു കിട്ടുമെന്നും അവാർഡ് ഉറപ്പാണെന്നുമായിരുന്നു കമന്റുകൾ. തന്റെ സ്വന്തം വയലാണെന്നും ആരാധകന് നൽകിയ മറുപടിയിൽ അനുമോൾ പറയുന്നുണ്ട്. വിത്തു വിതച്ചാൽ മാത്രം പോര കൊയ്യണമെന്നും ആരാധകരിൽ ചിലർ അഭിപ്രായപ്പെട്ടു. കൊയ്യാൻ തനിക്ക് അറിയില്ലെന്നും ഇത്തവണ പഠിക്കണം എന്നുമാണ് താരം മറുപടിയായി കുറിച്ചത്.
മലപ്പുറം നടുവട്ടമാണ് അനുമോളുടെ സ്വദേശം. നാട്ടിൽ നിന്നുള്ള നിരവധി വിഡിയോകളും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അടുത്തിടെ വയലിലെ പണിക്കാർക്ക് ഉച്ചഭക്ഷണവുമായി പോകുന്നതിന്റെ വിഡിയോ തന്റെ യൂട്യൂബ് ചാനലിൽ താരം പങ്കുവെച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates