ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി അഞ്ജലി അമീർ. ഈറൻ വേഷത്തിൽ പുഴയോരത്ത് വച്ച് പകർത്തിയ ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. അഞ്ജലിയോടുള്ള സ്നേഹമാണ് പലരും ചിത്രത്തിന് കുറിച്ച കമന്റുകളിൽ പ്രകടിപ്പിച്ചിരിക്കുന്നത്.
ചിലരാകട്ടെ ഡ്രെസ് കുറയുന്നുണ്ടെന്ന പരാതിയും പങ്കുവച്ചു. ഇവർക്ക് രസകരമായ മറുപടികൾ നൽകിയിരിക്കുകയാണ് താരം. തെലുങ്ക് പടത്തിനായുള്ള ശ്രമമാണെന്നാണ് അഞ്ജലി ഈ കമന്റിന് മറുപടി കൊടുത്തത്. ഫുൾ ടൈം വെള്ളതിൽ ആണെന്ന് പറഞ്ഞയാളോട് താൻ ജലകന്യകയായി ജനിക്കേണ്ടതായിരുന്നു എന്നാണ് നടിയുടെ മറുപടി.
മമ്മൂട്ടിയുടെ പേരൻപിലൂടെ തിളങ്ങിയ താരമാണ് അഞ്ജലി. ഇതിന് പിന്നാലെ പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലും അഞ്ജലി സാനിധ്യമറിയിച്ചു. സിനിമയിലെ തിരക്കുകൾ മാറ്റിവച്ച് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ ബിരുദപഠനത്തിന് ചേർന്നിരിക്കുകയാണ് താരമിപ്പോൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates