'ഉച്ചക്ക് ഓട്ടം കഴിഞ്ഞു വന്നപ്പോള്‍ നിര്‍ബന്ധിച്ചു പിടിച്ചു നിര്‍ത്തിയതാ'; അപ്പന്റെ ചിത്രം പങ്കുവെച്ച് പെപ്പെ, കൈയ്യടിച്ച് ആരാധകര്‍ 

തൊഴിലാളിദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് താരം ചിത്രം പങ്കുവച്ചത്‌ 
'ഉച്ചക്ക് ഓട്ടം കഴിഞ്ഞു വന്നപ്പോള്‍ നിര്‍ബന്ധിച്ചു പിടിച്ചു നിര്‍ത്തിയതാ'; അപ്പന്റെ ചിത്രം പങ്കുവെച്ച് പെപ്പെ, കൈയ്യടിച്ച് ആരാധകര്‍ 
Updated on
1 min read

ങ്കമാലി ഡയറീസ് എന്ന കന്നി ചിത്രത്തില്‍ തന്നെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ച നടനാണ് ആന്റണി വര്‍ഗ്ഗീസ്. അങ്കമാലിക്കാരന്‍ പെപ്പെ ആയിത്തന്നെയാണ് ആരാധകര്‍ ഇപ്പോഴും ഈ നടനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വീണ്ടും കൈയ്യടി നേടുകയാണ് താരം. 

തൊഴിലാളിദിനമായ ഇന്ന് ആന്റണി പങ്കുവച്ച ചിത്രമാണ് ആരാധകരെ സന്തോഷിപ്പിച്ചിരിക്കുന്നത്. ഓട്ടോ ഡ്രൈവറായ അച്ഛന്റെ ചിത്രമാണ് തൊഴിലാളിദിനാശംസകള്‍ നേര്‍ന്നുകൊണ്ട് താരം പങ്കുവച്ചത്.

"തൊഴിലാളിദിനാശംസകള്‍.... 
അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ നിര്‍ബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയതാ...." എന്ന ക്യാപ്ഷന്‍ ചേര്‍ത്ത് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് താരം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. 

ചിത്രം പങ്കുവച്ചതിന് ആന്റണിയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് കമന്റ് ബോക്‌സില്‍ എത്തുന്നത്. രാവിലെ മുതല്‍ കണ്ടതില്‍ ഏറ്റവും സന്തോഷം തോന്നിയ ഫോട്ടോയെന്നും ഇതൊക്കെയാണ് ശെരിക്കും തൊഴിലാളി ദിനാശംസകള്‍ എന്നെല്ലാമാണ് കമന്റുകള്‍ നിറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com