ഉത്രാടചിത്രവുമായി ഇന്ദ്രജിത്ത്, ഓണപ്പുടവയില്‍ മൂന്ന് സുന്ദരികളെയും ചേര്‍ത്തുപിടിച്ച് താരം, വൈറലായി ചിത്രം 

പൂര്‍ണിമയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും ഒന്നിച്ചുള്ള ചിത്രമാണ് നടന്‍ പങ്കുവച്ചത്
ഉത്രാടചിത്രവുമായി ഇന്ദ്രജിത്ത്, ഓണപ്പുടവയില്‍ മൂന്ന് സുന്ദരികളെയും ചേര്‍ത്തുപിടിച്ച് താരം, വൈറലായി ചിത്രം 
Updated on
1 min read

ടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഓണച്ചിത്രം വൈറലാകുന്നു. ഭാര്യയും നടിയുമായ പൂര്‍ണിമയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും ഒന്നിച്ചുള്ള ചിത്രമാണ് നടന്‍ പങ്കുവച്ചത്. ഉത്രാടം എന്ന ഹാഷ്ടാഗില്‍ എല്ലാവര്‍ക്കും ഓണം ആശംസിച്ചിരിക്കുകയാണ് താരം. 

ഓണം വേഷത്തിലാണ് നാല് പേരും ചിത്രത്തില്‍. കുര്‍ത്തിയും മുണ്ടുമാണ് ഇന്ദ്രജിത്തിന്റെ വേഷം. സാരിയില്‍ പതിവുപോലെ അതിസുന്ദരിയായി പൂര്‍ണിമ തിളങ്ങി. ലഹങ്ക-ഹാഫ്‌സാരി ഫ്യൂഷന്‍ വേഷത്തിലാണ് പ്രാര്‍ത്ഥനയും നക്ഷത്രയും. 

നിരവധി താരങ്ങളാണ് ഇന്ദ്രജിത്തിന്റെ പോസ്റ്റില്‍ കമന്റുകള്‍ കുറിച്ചിരിക്കുന്നത്. അജു, ശ്രിന്ദ, അഹാന, സരയു, നിമിഷ, മുന്ന തുടങ്ങി നിരവധിപ്പേര്‍ താരകുടുംബത്തിന് ഓണാശംസകള്‍ അറിയിച്ച് കമന്റുകള്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com