

രാജ്യാന്തര നേട്ടങ്ങളടക്കം സ്വന്തമാക്കിയ കായികതാരമാണ് ദ്യുതി. ഓട്ടം, സൈക്കിളിങ്, നീന്തല്‍ തുടങ്ങിയ ഇനങ്ങളില്‍ ഈ പെണ്‍കുട്ടി തന്റെ മികവ് തെളിയിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പോത്തന്‍കോട്ടെ ഒറ്റമുറി വീടിന്റെ പരിമിതികളില്‍ താമസിച്ചുകൊണ്ടാണ് ഈ പെണ്‍കുട്ടി നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. ഒളിംപിക്‌സില്‍ പങ്കെടുക്കുകയെന്നതാണ് ദ്യുതിയുടെ വലിയ സ്വപ്‌നം. പക്ഷേ അവിടെ വില്ലനാകുന്നത് സാമ്പത്തികവും.
സ്വപ്നങ്ങള്‍ തകര്‍ന്ന ദ്യുതിയുടെ വീട്ടില്‍ സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ് എത്തിയിരിക്കുകയാണ്. ദ്യുതിയെക്കുറിച്ച് ചില പ്രാദേശിക ചാനലുകള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതറിഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് ഇവര്‍ക്കരികിലെത്തിയത്. ദ്യുതിക്ക് നല്ല പോഷകാഹാരം, പരിശീലകന്‍, പരിശീലനത്തിനു പുതിയ സൈക്കിള്‍ എന്നിവ അത്യാവശ്യമാണ്. അതിനു സന്തോഷ്പണ്ഡിറ്റ് സഹായം നല്‍കി. ഒളിംപിക്‌സ് എന്ന മോഹത്തിലേക്ക് ദ്യുതിയെ എത്തിക്കാന്‍ ഇനിയും സഹായം ചെയ്യുമെന്ന് സന്തോഷ്പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതി.
മരപ്പണി ചെയ്താണ് ദ്യുതിയുടെ അച്ഛന്‍ കുടുംബം പുലര്‍ത്തുന്നത്. അമ്മ ചെറിയ ജോലികള്‍ ചെയ്തു താങ്ങായി ഒപ്പമുണ്ട്. മകളുടെ സ്വപ്നത്തിനൊപ്പം ഇവര്‍ക്കാകുന്നത് പോലെ പ്രോത്സാഹനം നല്‍കി ഒപ്പം നിന്നു. എന്നാല്‍ ഒളിംപിക്‌സ് പോലെയൊരു സ്വപ്നത്തിലേക്ക് മകളെ എത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കില്ല. അതുകൊണ്ടാണ് പരിശീലനത്തിന് പോകാനാകാതെ ദ്യുതി വിഷമിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
ഇന്നലെ എന്റെ ഫെയ്‌സ്ബുക്കില് ദ്യുതി എന്ന കുട്ടി ചെറിയൊരു സഹായം ചോദിച്ചു വിവരങ്ങള്‍ നല്‍കിരുന്നു. കോഴിക്കോട് നിന്നും കാര്യങ്ങള്‍ നേരില്‍ മനസ്സിലാക്കുവാനായി ഞാനിന്ന് തിരുവനന്തപുരത്തെത്തി... സൈക്ലിങ്, സ്വിമ്മിങ്, റണ്ണിങ് അടക്കം വിവിധ കായികതലത്തില്‍ ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നിരവധി നേടിയിട്ടുണ്ട്... ഇപ്പോള്‍ ഒളിംപിക്‌സില്‍ പങ്കെടുക്കണമെന്ന മോഹവുമായാണ് എന്നെ സമീപിച്ചത്....
'സിനിമ മാത്രമല്ല, വീട്ടുജോലിയും ഒറ്റയ്ക്ക് ചെയ്യും': സന്തോഷ് പണ്ഡിറ്റ്...
ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലകന്‍, പരിശീലനത്തിന് പുതിയ സൈക്കിളടക്കം പല ആവശ്യങ്ങളും ഉണ്ട്..കാര്യങ്ങള്‍ നേരില് അവരുടെ വീട്ടില്‍ പോയി മനസ്സിലാക്കിയ ഞാന്‍ ആ കുട്ടിക്ക് കുഞ്ഞു സഹായങ്ങള്‍ ചെയ്തു...ഭാവിയിലും ചില സഹായങ്ങള്‍ ചെയ്യുവാ9 ശ്രമിക്കും...
(ആ കുട്ടിയുടെ കഴിവ് മനസ്സിലാക്കാന്‍ ഒരു വിവരണത്തിന്റെ ആവശ്യം ഇല്ല,,,,, ആ മേശപ്പുറത്തിരിക്കുന്ന ട്രോഫികളും പതക്കങ്ങളും കണ്ടാല്‍ മനസ്സിലാവും,,,,,നന്ദി ജോസ് ജീ, ഷൈലജ സിസ്റ്റര്‍, മനോജ് ബ്രോ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates