ഉറ്റ സുഹൃത്തിന്റെ വിവാഹമടക്കം മൂന്ന് പരിപാടികള്‍; ഒരേ വേഷത്തില്‍ വ്യത്യസ്ത സ്റ്റൈലില്‍ പാര്‍വതി തിളങ്ങിയത് ഇങ്ങനെ 

നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഡിസൈനര്‍ ബ്രാന്‍ഡായ പ്രാണയുടെ സാരിയാണ് മൂന്ന് വ്യത്യസ്ത അവസരങ്ങളില്‍ പാര്‍വതി അണിഞ്ഞത്
ഉറ്റ സുഹൃത്തിന്റെ വിവാഹമടക്കം മൂന്ന് പരിപാടികള്‍; ഒരേ വേഷത്തില്‍ വ്യത്യസ്ത സ്റ്റൈലില്‍ പാര്‍വതി തിളങ്ങിയത് ഇങ്ങനെ 
Updated on
2 min read

വാര്‍ഡ് ചടങ്ങോ അഭിമുഖമോ താരവിവാഹമോ എന്തുമാകട്ടെ ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്നത് സെലിബ്രിറ്റികള്‍ ധരിച്ച വേഷമെന്താണ് എന്നായിരിക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ ഡിസൈനര്‍ കളക്ഷനിലുള്ള വസ്ത്രങ്ങളിലാണ് പലപ്പോഴും താരങ്ങള്‍ ഇത്തരം ചടങ്ങുകള്‍ക്കെത്തുക. ഒരിക്കല്‍ കണ്ട വേഷത്തില്‍ വീണ്ടും ഇവരെ കാണുക അത്ര എളുപ്പവുമല്ല. എന്നാലിപ്പോള്‍ ഒരേ വസ്ത്രം തന്നെ ആവര്‍ത്തിച്ച് ധരിച്ച് 'സസ്‌റ്റെയിനബിള്‍ ഫാഷന്‍' എന്ന വലിയ മാതൃക മുന്നോട്ടുവയ്ക്കുകയാണ് നടി പാര്‍വതി.  

ഫാഷന്‍ കാര്യങ്ങളില്‍ ട്രെഡീഷണല്‍ മോഡേണ്‍ എന്നിങ്ങനെ വ്യത്യാസങ്ങളൊന്നും ഇല്ലാതെ പരീക്ഷണങ്ങള്‍ നടത്തുന്ന പാര്‍വതി നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഡിസൈനര്‍ ബ്രാന്‍ഡായ പ്രാണയുടെ സാരിയാണ് മൂന്ന് വ്യത്യസ്ത അവസരങ്ങളില്‍ അണിഞ്ഞത്. 'റീ വിയര്‍, റീ സ്റ്റൈല്‍' എന്ന പുതിയ ആശയമാണ് പാര്‍വതി ഇതിലൂടെ അവതരിപ്പിക്കുന്നത്. 

ഫോബ്‌സ് ഇന്ത്യയുടെ 2018 ഡിസംബര്‍ പതിപ്പിലാണ് ഈ ഹാന്‍ഡ്‌ലൂം സാരി പാര്‍വതി ആദ്യം അണിഞ്ഞത്. പിന്നീട് പ്രിയ സുഹൃത്തായ നടി സ്വാതി റെഡ്ഡിയുടെ വിവാഹത്തിനും പാര്‍വതി ധരിച്ചത് ഇതേ സാരിതന്നെ. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ നടന്ന ഹാന്‍ഡ്‌ലൂം ട്രെഡീഷന്‍ എന്ന പരിപാടിയിലാണ് ഏറ്റവും ഒടുവിലായ പാര്‍വതിയെ ഈ വേഷത്തില്‍ കാണാനായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com