'ഉൾക്കൊള്ളാൻ പറ്റുന്നില്ല മ്മാ, എല്ലാവർക്കും നല്ലത് മാത്രം ചെയ്യ‌്തിട്ടും...'; അമ്മയുടെ വേർപാടിൽ മനംനൊന്ത് നടൻ സാ​ഗർ സൂര്യൻ 

അമ്മ വിട്ടുപോയതിന്റെ പത്താം ദിനത്തിലാണ് സാ​ഗറിന്റെ കുറിപ്പ്
'ഉൾക്കൊള്ളാൻ പറ്റുന്നില്ല മ്മാ, എല്ലാവർക്കും നല്ലത് മാത്രം ചെയ്യ‌്തിട്ടും...'; അമ്മയുടെ വേർപാടിൽ മനംനൊന്ത് നടൻ സാ​ഗർ സൂര്യൻ 
Updated on
1 min read

മ്മയുടെ വിയോഗത്തിൽ വേദന പങ്കുവച്ച് സീരിയൽ നടൻ സാഗർ സൂര്യൻ. അമ്മയുടെ വേർപാട് ഉൾക്കൊള്ളാനാവുന്നില്ലെന്നും കൂടെയുണ്ടെന്ന വിശ്വാസത്തിൽ മുന്നോട്ട് പോവാണെന്നുമാണ് സാ​ഗറിന്റെ വാക്കുകൾ. അച്ഛനെയും സഹോദരനെയും പൊന്നു പോലെ നോക്കുമെന്നും സാ​ഗർ അമ്മയ്ക്ക് വാക്കുനൽകിയിട്ടുണ്ട്. അമ്മ വിട്ടുപോയതിന്റെ പത്താം ദിനത്തിലാണ് സാ​ഗറിന്റെ കുറിപ്പ്. 

കുറിപ്പിന്റെ പൂർണ്ണരൂപം

അമ്മേ.. അമ്മ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേക്ക് 10 ദിവസായി ട്ടോ. എനിക്ക് ഇതു ഉൾകൊള്ളാൻ പറ്റുന്നില്ല മ്മാ. നമ്മൾ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവർക്കും നല്ലത് മാത്രം ചെയ്യുകയും അല്ലേ ചെയ്തിട്ടുള്ളൂ അമ്മേ. എന്നിട്ടും.... എനിക്കു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇനി നമ്മുടെ സ്നേഹ കൂടുതൽ ദൈവത്തിനു ഇഷ്ടപ്പെടാത്ത കൊണ്ടാണോ.. എനിക്ക് ഒന്നിനും ഒരു ഉത്തരം കണ്ടെത്താൻ പറ്റുന്നില്ല അമ്മേ.അമ്മ ഞങ്ങടെ കൂടെ എപ്പോഴും ഉണ്ട്, അങ്ങനെ കരുതനാണ് ഞങ്ങൾക്ക് പറ്റുള്ളൂ. പിന്നെ അമ്മ പേടിക്കണ്ട ട്ടോ, അച്ഛന്റെയും സച്ചുന്റെയും കാര്യം ആലോചിച്ചിട്ട്, അവരെ പൊന്നുപോലെ നോക്കിക്കോളാം ഞാൻ. അമ്മ ഹാപ്പി ആയിട്ടിരുന്നോ. പിന്നെ, അമ്മ ആഗ്രഹിച്ച പോലെ ഒരു ദിവസം കുറെ വല്ല്യ ആൾക്കാരുടെ മുന്നിൽ വച്ച് എനിക്ക് വലിയ ഒരു അംഗീകാരം കിട്ടും.. അമ്മ അത് കണ്ട് ഹാപ്പി ആവും എന്ന് എനിക്ക് ഉറപ്പാ.. ഇനിയങ്ങോട്ട് ഉള്ള ജീവിതത്തിലും അമ്മ എന്റെ കൂടെ തന്നെ ഉണ്ട് എന്ന ഉറച്ച വിശ്വാസത്തിൽ മുന്നോട്ട് പോവാണു.. ❤

മഴവിൽ മനോരമ ചാനലിലെ തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് സാ​ഗർ സൂര്യ. തൃശൂർ സ്വദേശിയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com