മാനുഷി ഛില്ലര്‍ക്ക് മുംബൈയില്‍ എംബിബിഎസ് പഠിക്കാന്‍ അനുമതിയില്ല

2015ലാണ് ഹരിയാനയിലെ ഭഗത്ഫൂല്‍ സിങ് വിമന്‍സ് കോളജില്‍ മാനുഷി പ്രവേശനം നേടിയത്.
മാനുഷി ഛില്ലര്‍ക്ക് മുംബൈയില്‍ എംബിബിഎസ് പഠിക്കാന്‍ അനുമതിയില്ല
Updated on: 
1 min read

ന്യൂഡല്‍ഹി: ലോകസുന്ദരി മാനുഷി ഛില്ലര്‍ മുംബൈയില്‍ എംബിബിഎസ് തുടര്‍പഠനം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ തള്ളി. ഹരിയാനയില്‍ നിന്ന് മുംബൈയിലേക്ക് പഠനം മാറ്റാന്‍ അനുവദിക്കണമെന്ന ആവശ്യം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗം തള്ളുകയായിരുന്നു. 

2015ലാണ് ഹരിയാനയിലെ ഭഗത്ഫൂല്‍ സിങ് വിമന്‍സ് കോളജില്‍ മാനുഷി പ്രവേശനം നേടിയത്. എന്നാല്‍ 2017ല്‍ ലോകസുന്ദരിയായതിന് പിന്നാലെ പഠനം മുടങ്ങി. മാനുഷിയുടെ കുടുംബം മുംബൈയിലേക്കു താമസം മാറുകയും ചെയ്തു. 

ഇതേ തുടര്‍ന്നാണ് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ മെഡിക്കല്‍ കോളജില്‍ പഠനം തുടരാന്‍ മാനുഷി അപേക്ഷ നല്‍കിയത്. കോളജ് അഫിലിയേറ്റ് ചെയ്തിരിക്കുന്ന റോത്തക്കിലെ പണ്ഡിറ്റ് പിഡി ശര്‍മ സര്‍വകലാശാല എതിര്‍പ്പില്ലാരേഖ നല്‍കിയെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ അനുമതി വാങ്ങാതെയാണിതെന്നു ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER