എക്സ് പൾസിൽ കയറി അനാർക്കലിയുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ

രസകരമായ അടിക്കുറിപ്പിനൊപ്പമാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്
എക്സ് പൾസിൽ കയറി അനാർക്കലിയുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ
Updated on
1 min read

സ്റ്റൈലൻ ഫോട്ടോകളും രസകരമായ വിഡിയോകളുമായി സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് നടി അനാർക്കലി മരിക്കാർ. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ഹീറോയുടെ എക്സ് പൾസിൽ ഇരുന്നുകൊണ്ടാണ് ചിത്രങ്ങൾ. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. 

‘ഹീറോ കമ്പനി കാണണ്ട. ഇപ്പൊ തന്നെ പിടിച്ച് ബ്രാൻഡ് അംബാസഡർ ആക്കി കളയും. ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ.’ എന്നാണ് താരം കുറിച്ചത്. വൈറ്റ് സിം​ഗിൾ സ്ലാവ് ക്രോപ് ടോപ്പും ​ബ്ലാക്ക് ടൈറ്റ്സുമാണ് താരത്തിന്റെ വേഷം. ​ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിനൊപ്പം രസകരമായ കമന്റുകളും വരുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by anarkali marikar (@anarkalimarikar) on

ഇങ്ങനെയുള്ള ചിത്രമിട്ടാൽ ബിഎംഡബ്ല്യൂ വരെ അംബാസഡറാക്കുമെന്നാണ് ഒരാളുടെ കമന്റ്. കഴിഞ്ഞ ദിവസം അടുത്ത വീട്ടിലെ ചേട്ടൻ വാങ്ങിയ പുത്തൻ ബിഎംഡബ്ല്യൂവിനൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. അതിനാൽ ഇത് സ്വന്തം വണ്ടിയാണോ എന്ന ചോദ്യവുമായി ചിലർ എത്തി. ഇതെന്റെ സ്വന്തമാണ് എന്നായിരുന്നു താരത്തിന്റെ മറുപടി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by anarkali marikar (@anarkalimarikar) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com