'എങ്ങുമെത്തിയില്ല എന്ന് സങ്കടപ്പെടുന്നവര്‍ക്ക് ഒരു പാഠമാണ് ഈ മനുഷ്യന്‍'; പ്രഭുദേവയ്ക്ക് ആശംസ അറിയിച്ച് ഹരീഷ് പേരടി

'എങ്ങുമെത്തിയില്ല എന്ന് സങ്കടപ്പെടുന്നവര്‍ക്ക് ഒരു പാഠമാണ് ഈ മനുഷ്യന്‍'; പ്രഭുദേവയ്ക്ക് ആശംസ അറിയിച്ച് ഹരീഷ് പേരടി

ഡാന്‍സര്‍ എന്ന നിലയില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ കഴിയില്ല പ്രഭുദേവയെ. നടന്‍, സംവിധായകന്‍, കൊറിയോഗ്രാഫര്‍ അങ്ങനെ നീണ്ടുപോകും ആ പട്ടിക
Published on

ഇന്ത്യയുടെ മൈക്കിള്‍ ജാക്‌സണ്‍ എന്നാണ് പ്രഭുദേവ അറിയപ്പെടുന്നത്. ഒരു ഡാന്‍സര്‍ എന്ന നിലയില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ കഴിയില്ല പ്രഭുദേവയെ. നടന്‍, സംവിധായകന്‍, കൊറിയോഗ്രാഫര്‍ അങ്ങനെ നീണ്ടുപോകും ആ പട്ടിക. ഇപ്പോള്‍ അദ്ദേഹത്തെ തേടി പത്മശ്രീ പുരസ്‌കാരം എത്തിയിരിക്കുകയാണ്. പ്രഭുദേവയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ജീവിതത്തില്‍ എവിടെയും എത്തിയില്ല എന്ന് സങ്കടപ്പെടുന്നവര്‍ക്ക് ഒരു പാഠമാണ് പ്രഭുദേവ എന്നാണ് അദ്ദേഹം തന്റെ ഫേയ്‌സ്ബുക്കിലൂടെ പറയുന്നത്. 

'ഞാനെങ്ങുമെത്തിയില്ലാ എന്ന് സങ്കടപ്പെടുന്നവര്‍ക്ക് ഒരു പാഠപുസ്തകമാണീ മനുഷ്യന്‍... ഡാന്‍സറായി വന്ന് നൃത്തസംവിധായകനായി നടനായി സംവിധായകനായി ഇന്ന് രാജ്യത്തിന്റെ പരമോന്നത ബഹുമതികളില്‍ ഒന്നായ പത്മശ്രീക്ക് അര്‍ഹനായി നില്‍ക്കുന്നു... ഏതൊരു സാധാരണക്കാരനും അഭിമാനിക്കാവുന്ന നേട്ടം.... ഞങ്ങള്‍ ഒന്നിക്കുന്ന 'ഊമൈ വിളികള്‍ ' അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നു'  ഹരീഷ് പേരടി കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com