'എനിക്കൊപ്പം അവളുടെ സംഗീത യാത്ര ആരംഭിക്കുന്നു, ഇത് കാത്തിരുന്ന നിമിഷം'; സന്തോഷം പങ്കുവെച്ച് അമൃത സുരേഷ്

മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് മഹാനവമി ദിനത്തിലാണ് പപ്പുക്കുട്ടന്‍ സംഗീതയാത്രയ്ക്ക് തുടക്കം കുറിക്കുന്നത്
'എനിക്കൊപ്പം അവളുടെ സംഗീത യാത്ര ആരംഭിക്കുന്നു, ഇത് കാത്തിരുന്ന നിമിഷം'; സന്തോഷം പങ്കുവെച്ച് അമൃത സുരേഷ്
Updated on
1 min read

കള്‍ അവന്തികയും സംഗീതത്തിന്റെ പാതയിലേക്ക് കടക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഗായിക അമൃത സുരേഷ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മകള്‍ സംഗീതയാത്രയ്ക്ക് തുടക്കം കുറിക്കുന്നതായി അമൃത കുറിച്ചത്. മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് മഹാനവമി ദിനത്തിലാണ് പപ്പുക്കുട്ടന്‍ സംഗീതയാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. കാത്തിരുന്ന നിമിഷമാണെന്നും പ്രാര്‍ത്ഥനകള്‍ വേണമെന്നുമാണ് അമൃത കുറിക്കുന്നത്. 

നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹത്തോടെ ഞങ്ങളുടെ പാപ്പുക്കുട്ടന്‍ എനിക്കൊപ്പം സംഗീത യാത്ര ആരംഭിക്കുകയാണ്. മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് മഹാനവമിയിലാണ് സംഗീത വഴിയിലേക്ക് കടക്കുന്നത്. ഞങ്ങളുടെ ജീവിതത്തിലെ കാത്തിരുന്ന നിമിഷമാണിത്, പ്രാര്‍ത്ഥനകള്‍ വേണം' അമൃത കുറിച്ചു. പട്ടുപാവാട ഉടുത്തു നില്‍ക്കുന്ന മകളുടെ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com