'എനിക്കൊരു മോനുണ്ടായാല്‍ കണ്ണനെ പോലെയായിരിക്കണമെന്ന് കൊതിച്ചു, പക്ഷെ വളര്‍ന്നപ്പോള്‍...'; കാളിദാസിനെ കെട്ടിപിടിച്ച് ജോജുവിന്റെ തമാശ (വിഡിയോ) 

ജോജുവിന്റെ രസകരമായ വാക്കുക‌ളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്
'എനിക്കൊരു മോനുണ്ടായാല്‍ കണ്ണനെ പോലെയായിരിക്കണമെന്ന് കൊതിച്ചു, പക്ഷെ വളര്‍ന്നപ്പോള്‍...'; കാളിദാസിനെ കെട്ടിപിടിച്ച് ജോജുവിന്റെ തമാശ (വിഡിയോ) 
Updated on
1 min read

കാളിദാസ് ജയറാം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹാപ്പി സർദാർ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ​ദിവസം നടന്നു. ചടങ്ങിൽ അതിഥിയായെത്തിയ നടൻ ജോജുവിന്റെ രസകരമായ വാക്കുക‌ളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്. 

കാളിദാസിനെ ചേർത്തുപിടിച്ചുകൊണ്ടാണ് ജോജു പറഞ്ഞുതുടങ്ങിയത്, "കൊച്ചു കൊച്ചു സന്തോഷങ്ങൾ കണ്ടപ്പോൾ എനിക്കൊരു മോനുണ്ടായാല്‍ കണ്ണനെ പോലെയായിരിക്കണമെന്ന് കൊതിച്ചു പക്ഷെ വളർന്നപ്പോൾ ഇവനെപ്പോലെ ഒരു മകനുണ്ടാകരുതെന്ന് ആഗ്രഹിച്ചു", എന്നായിരുന്നു തമാശ. പിന്നീട്, ‘ഞാൻ നേരത്തേ ചുമ്മാ പറഞ്ഞതാ, എന്റെ മോൻ വലുതാകുമ്പോൾ കണ്ണന്റെ പോലത്തെ ഒരു മോനാകണം എന്നാണ് എന്റെ ആഗ്രഹം’ എന്നും ജോജു പറഞ്ഞു. 

കാളിദാസിനെ കൊണ്ട് തമിഴ് നടൻ വിജയിയുടെ ശബ്ദം അനുകരിപ്പിക്കാനും ജോജു മറന്നില്ല. വിജയ് യുടെ ശബ്ദത്തിൽ പൊറിഞ്ഞു മറിയം ജോസ് എന്ന തന്റെ ചിത്രം കാണാൻ ആരാധകരോട് പറയാനായിരുന്നു ജോജുവിന്റെ ആവശ്യം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com