ബിജു മേനോന്‍ പ്രധാനവേഷത്തിലെത്തിയ മലയാള ചിത്രമാണ് 'ആദ്യരാത്രി'. ചിത്രത്തില്‍ നടി അനശ്വര രാജനും അഭിനയിച്ചിരുന്നു. അജു വര്‍ഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വിവാഹം ആലോചിക്കുന്ന കുട്ടിയുടെ വേഷത്തിലാണ് അനശ്വര എത്തിയത്. എന്നാല്‍ നവവധുവായി അല്‍പം കഷ്ടപ്പെട്ട അനുഭവം തുറന്ന് പറയുകയാണ് താരം.
സിനിമയിലെ വധുവായുള്ള അണിഞ്ഞൊരുങ്ങല്‍ മറക്കാനാകാത്ത അനുഭവമായിരുന്നുവെന്നും അനശ്വര പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ അനുഭവം തുറന്ന് പറഞ്ഞത്. നവവധുമായി അണിഞ്ഞൊരുങ്ങിയ ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ കുറിപ്പ്.
അനശ്വരയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മയുടെ സാരിയും കുറച്ച് ആഭരണവും അണിഞ്ഞ് വധുവിനെപ്പോലെ ഒരുങ്ങുമായിരുന്നു. വിവാഹത്തിന് ഞാന്‍ എങ്ങനെ അണിഞ്ഞൊരുങ്ങണമെന്നും എന്ത് സാരിയും ആഭരണങ്ങളുമാണ് അണിയേണ്ടതെന്നും ഓര്‍ക്കാറുണ്ട്.
അത് സിനിമയില്‍ സാധിച്ചു. ഇതൊരു രസകരമായ കാര്യമല്ലേ. വിവാഹദിവസം എങ്ങനെയാണെന്നും നമ്മുടെ ഒരുക്കവുമൊക്കെ അറിയാന്‍ കഴിഞ്ഞില്ലേ? പക്ഷേ സത്യം പറയട്ടേ, ഈ വലിയ ആടയാഭരണങ്ങള്‍ അണിഞ്ഞ് ഇങ്ങനെ നില്‍ക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വിവാഹദിവസം എങ്ങനെയാണ് ഈ വസ്ത്രമൊക്കെ അണിഞ്ഞ് വധു ഇത്ര പുഞ്ചിരിയോടെ നില്‍ക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല.
ആദ്യരാത്രി സിനിമയില്‍ ഞാന്‍ അണിഞ്ഞത് 60 കിലോ ഭാരം വരുന്ന സാരിയും ആഭരണങ്ങളുമാണ്. എനിക്ക് ആകെ 45 കിലോ ഭാരമാണ് ഉള്ളത്. മുടിയാണെങ്കില്‍ ഞെരുങ്ങി ഇരിക്കുന്നതുകാരണം ചൊറിയുകയുമാണ്. സത്യത്തില്‍ നേരെചൊവ്വേ ശ്വാസം വിടാന്‍പോലും കഴിഞ്ഞില്ല. എന്തായാലും ആഭരണത്തിന്റെ കാര്യത്തില്‍ ഇനി അല്‍പം നിയന്ത്രണംവയ്ക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates