'എനിക്ക് ഇതിൽ കൂടുതൽ നൽകാനാവും, പക്ഷേ കോംപ്രമൈസ് ചെയ്യണം'; മീ ടൂ കാലത്തിന് ശേഷവും ഇങ്ങനെ നടക്കുന്നുണ്ടെന്ന് നടി

വെബ് സീരീസിൽ വേഷം ലഭിക്കാൻ കോംപ്രമൈസ് ചെയ്യണം എന്നാണ് മാൻവിയോട് പറഞ്ഞത്
'എനിക്ക് ഇതിൽ കൂടുതൽ നൽകാനാവും, പക്ഷേ കോംപ്രമൈസ് ചെയ്യണം'; മീ ടൂ കാലത്തിന് ശേഷവും ഇങ്ങനെ നടക്കുന്നുണ്ടെന്ന് നടി
Updated on
1 min read

ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് നിരവധി നടിമാരാണ് തുറന്നു പറഞ്ഞത്. ഇപ്പോൾ വെബ് സീരീസിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് മോശമായി പെരുമാറിയെന്ന് വ്യക്തമാക്കുകയാണ് നടി മാൻവി ​ഗാ​ഗ്രൂ. നിരവധി വെബ്സീരീസുകളിലൂടെ ശ്രദ്ധനേടിയ താരമാണ് മാൻവി. വെബ് സീരീസിൽ വേഷം ലഭിക്കാൻ കോംപ്രമൈസ് ചെയ്യണം എന്നാണ് മാൻവിയോട് പറഞ്ഞത്. 

ചെറിയ ബജറ്റിൽ എടുക്കുന്ന വെബ് സീരീസാണ് എന്ന് പറഞ്ഞാണ് അവർ ഫോൺ വിളിക്കുന്നത്. ബജറ്റിനെക്കുറിച്ചല്ല, സ്ക്രിപ്റ്റിനെക്കുറിച്ച് പറയാൻ പറഞ്ഞു. ഇഷ്ടമാവുകയാണെങ്കിൽ പ്രതിഫലത്തെക്കുറിച്ചും ഡേറ്റിനെക്കുറിച്ചും പറയാമെന്ന് പറഞ്ഞു. എന്നാൽ ഇത് കേട്ടതോടെ ആദ്യം പറഞ്ഞതിനേക്കാൾ മൂന്ന് ഇരട്ടിയാക്കി അവർ ബജറ്റ് ഉയർത്തി. എനിക്ക് അതിൽ കൂടുതൽ പണം തരാമെന്നും പക്ഷേ കോംപ്രമൈസിന് തയാറാകണം എന്നുമായിരുന്നു അയാൾ പറഞ്ഞത്. 

ഇതു കേട്ടതോടെ താൻ വല്ലാതായിയെന്നും ഫോണിലൂടെ അയാളെ ചീത്തവിളിക്കാൻ തുടങ്ങിയെന്നും താരം വ്യക്തമാക്കി. മീ ടൂ കാലത്തിനു ശേഷവും ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ അമ്പരന്നുപോയി എന്നാണ് മാൻവി പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kunal Kemmu's house in Srinagar
Meera Anil and Asif Ali
Madhu Warrier and Manju Warrier
Vijay Sethupathi, Shahrukh Khan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com