''എനിക്ക് പ്രിയപ്പെട്ടവര്‍ മാത്രമുള്ള ചെറിയ ചടങ്ങ്'': അമ്പിളിയുടെ ഏഴാം മാസത്തിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയെന്ന് ആദിത്യന്‍

ഇതിന്റെ ചിത്രങ്ങള്‍ ആദിത്യന്‍ തന്നെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.
''എനിക്ക് പ്രിയപ്പെട്ടവര്‍ മാത്രമുള്ള ചെറിയ ചടങ്ങ്'': അമ്പിളിയുടെ ഏഴാം മാസത്തിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയെന്ന് ആദിത്യന്‍
Updated on
2 min read

ടി അമ്പിളി ദേവിയും ആദിത്യന്‍ ജയനും വിവാഹിതരായതിന് ശേഷം എല്ലാ വിശേഷങ്ങളും താരങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്നതാണ് ഏറ്റവും പുതിയ വിശേഷം. അതിന്റെ ഭാഗമായി അമ്പിളിയുടെ ഏഴാം മാസത്തിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതായി ആദിത്യന്‍ ജയന്‍ അറിയിച്ചു.

ഇതിന്റെ ചിത്രങ്ങള്‍ ആദിത്യന്‍ തന്നെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. വളരെ ലളിതമായ രീതിയിലായിരുന്നു താരദമ്പതികള്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. പൊങ്കാലയും മധുരം നല്‍കല്‍ ചടങ്ങുമാണ് പൂര്‍ത്തിയാക്കിയത്. കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. 

''എനിക്കു പ്രിയപ്പെട്ടവര്‍ മാത്രമുള്ള ചെറിയൊരു ചടങ്ങ്. ചില ആഗ്രഹങ്ങള്‍ പെട്ടെന്നു ചെയ്യണം. സമയം കുറവാണ്''- ചിത്രങ്ങള്‍ പങ്കുവച്ച് ആദിത്യന്‍ കുറിച്ചു.

ചടങ്ങുകളുടെ ചിത്രങ്ങള്‍ ചേര്‍ത്തൊരുക്കിയ വിഡിയോയും ആദിത്യന്‍ പങ്കുവച്ചിട്ടുണ്ട്. ''ഈശ്വരനു നന്ദി. ഓരോ ദിവസവും മുന്നോട്ടു പോകുന്നത് എന്റെ വടക്കുന്നാഥന്റെ  അനുഗ്രഹം കൊണ്ടു മാത്രമാണ്. കുറ്റം എന്നു പറഞ്ഞ് കൂവി കൊണ്ടു നടക്കുന്നവര്‍ ചിന്തിക്കണം എന്തിനെന്ന്. പോട്ടെ, ഇന്നത്തെ ദിവസം ഈശ്വരന് ഇരിക്കട്ടെ''- വിഡിയോയ്‌ക്കൊപ്പം ആദിത്യന്‍ കുറിച്ചു.

ഗര്‍ഭിണി ആയതിനെ തുടര്‍ന്ന് അഭിനയരംഗത്തു നിന്ന് വിട്ടു നില്‍ക്കുകയാണ് അമ്പിളിദേവി ഇപ്പോള്‍. 2019 ജനുവരി 25 ന് ആയിരുന്നു അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com