'എന്തിനാണ് മരിക്കാന്‍ പോയത്', അമ്മ കരഞ്ഞുകൊണ്ട് എന്നോട് ചോദിച്ചു; തുറന്നു പറഞ്ഞ് സണ്ണി വെയ്ന്‍

'എന്തിനാണ് മരിക്കാന്‍ പോയത്', അമ്മ കരഞ്ഞുകൊണ്ട് എന്നോട് ചോദിച്ചു; തുറന്നു പറഞ്ഞ് സണ്ണി വെയ്ന്‍

കുരുടിക്ക് ലഭിച്ച സ്വീകര്യതയാണ് തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയത് എന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്
Published on

ഗുണ്ടകളുടെ ജീവിതത്തിനൊപ്പം സൗഹൃദത്തിന്റെ കൂടി കഥ പറഞ്ഞ ചിത്രമാണ് സെക്കന്‍ഡ് ഷോ. ദുല്‍ഖര്‍ അവതരിപ്പിച്ച ലാലുവും സണ്ണി വെയ്‌നിന്റെ കുരുടിയും ആരാധകരുടെ മനം കവര്‍ന്നത് ഈ സൗഹൃദത്തിന്റെ ശക്തിയിലാണ്. കുരുടി റോഡില്‍ വെച്ച് കൊല്ലപ്പെടുന്ന രംഗം ആരെയും വിഷമിപ്പിക്കും. സെക്കന്‍ഡ് ഷോയ്ക്ക് ശേഷം നിരവധി കഥാപാത്രങ്ങള്‍ സണ്ണി വെയ്‌നിനെ തേടിയെത്തി. കുരുടിക്ക് ലഭിച്ച സ്വീകര്യതയാണ് തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയത് എന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്. കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആദ്യ സിനിമയെക്കുറിച്ച് താരം മനസു തുറന്നത്. 

തന്റെ മരണം സ്‌ക്രീനില്‍ കണ്ട് അന്ന് അമ്മ പൊട്ടിക്കരഞ്ഞുവെന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്. 'സിനിമയില്‍ ഞാന്‍ മരിക്കും എന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. സിനിമ കണ്ടിറങ്ങിയ ശേഷം എന്റെ അമ്മ കരഞ്ഞു.  അന്ന് തീയേറ്ററില്‍ നിന്ന് ഇറങ്ങിയ ശേഷം കരഞ്ഞ് കൊണ്ട് അമ്മ ചോദിച്ചു ''എന്തിനാണ് മരിക്കാന്‍ പോയത്. നിങ്ങള്‍ക്ക് അതിന് പകരം വേറെ എന്തെങ്കിലും ചെയ്താ പോരെ'?.നിന്റെ ഡയറക്ടറോട് വേറെ എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞൂടായിരുന്നോ?' 

കുരുടി മരിക്കുന്നത് കണ്ട് തീയെറ്ററില്‍ തന്റെ മുന്നിലിരുന്ന് സിനിമ കണ്ടവര്‍ വരെ അയ്യോ എന്ന് പറഞ്ഞിരുന്നെന്നും അപ്പോള്‍ അമ്മയുടെ കാര്യം പറയേണ്ട കാര്യമില്ലല്ലോ എന്നുമാണ് സണ്ണി പറയുന്നത്. അച്ഛനും അമ്മയും വളരെ അധികം പിന്തുണ നല്‍കുന്നുണ്ട്. നല്ല സ്‌ക്രിപ്റ്റ് ചെയ്തൂടെ എന്നൊക്കെ അമ്മ അടയ്ക്ക് ചോദിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com