'എന്തൊരു കറുത്തതായിരുന്നു അവൾ, അയ്യേ വൃത്തികേട്'; നിറത്തിന്റെ പേരിൽ പരിഹാസം, മറുപടിയുമായി മഞ്ജു 

'കറുത്തവർ മേക്കപ്പ് ചെയ്താൽ നിങ്ങൾക്ക് എവിടെ ആണ് പൊള്ളുന്നത്'
'എന്തൊരു കറുത്തതായിരുന്നു അവൾ, അയ്യേ വൃത്തികേട്'; നിറത്തിന്റെ പേരിൽ പരിഹാസം, മറുപടിയുമായി മഞ്ജു 
Updated on
2 min read

നിറത്തിന്റെ പേരിൽ പരിഹാസം നേരിടേണ്ടി വരുന്നവർ നിരവധിയാണ്. കറുത്ത നിറമുള്ളവർ മേക്കപ്പ് ചെയ്യുന്നതുപോലും വിമർശിക്കപ്പെടാറുണ്ട്. ഇപ്പോൾ തന്നെ പരിഹസിക്കുന്നവർക്ക് രൂക്ഷഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് നടി മഞ്ജു പത്രോസ്. ചെറുപ്പത്തിൽ കറുത്തതായി പോയതിന്റെ പേരിൽ ഒരുപാട് പരിഹാസം താൻ കേട്ടിട്ടുണ്ടെന്നും അതിന്റെ പേരിൽ കരഞ്ഞിട്ടുണ്ടെന്നുമാണ് താരം പറയുന്നത്. അതിന് ശേഷം തന്റെ നിറത്തെ സ്നേഹിക്കാനും നന്നായി ഒരുങ്ങി നടക്കാനും തുടങ്ങി. എന്നാൽ പുട്ടിയിട്ടിട്ടുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. കറുത്തവർ മേക്കപ്പ് ചെയ്താൽ നിങ്ങൾക്ക് എവിടെ ആണ് പൊള്ളുന്നത് എന്നാണ് മഞ്ജു കുറിക്കുന്നത്. കഴിഞ്ഞ ദിവസം സൂപ്പർമാർക്കറ്റിൽ പോയപ്പോൾ തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തേക്കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്. 

മഞ്ജുവിന്റെ പോസ്റ്റ് വായിക്കാം

പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളെ.. പ്രത്യേകം എടുത്തു പറയുന്നു, എന്റെ സുഹൃത്തുക്കളോട് മാത്രമാണ് ഞാൻ ഇത് പറയുന്നത്..
എനിക്ക് ഒരു വിഭാഗം ആളുകളെ കുറിച്ച് നിങ്ങളോട് കുറച്ചു സംശയങ്ങൾ ചോദിക്കാനുണ്ട്.. കറുത്തതായി പോയത് കൊണ്ട് കുഞ്ഞിലേ മുതൽ ഒരുപാട് അയ്യേ വിളികളും അയ്യോ വിളികളും സഹതാപകണ്ണുകളും കണ്ടിട്ടുള്ള ഒരാളാണ് ഞാൻ... അതൊക്കെ കേട്ടിട്ട് അന്നൊക്കെ വീട്ടിൽ വന്ന് കണ്ണാടി നോക്കി കരഞ്ഞിട്ടുണ്ട്.. പൈസ ഇല്ലാഞ്ഞിട്ടും പരസ്യത്തിൽ fair and lovely തേച്ചു പെണ്ണുങ്ങൾ വെളുക്കുന്നത് കണ്ട് അതും പപ്പയെ കൊണ്ടു മേടിപ്പിച്ചു തേച്ചു നോക്കിയിട്ടുണ്ട്. പണ്ടേ കറുത്തിരുന്ന മുഖത്ത് കുറെ കുരു വന്നതല്ലാതെ കൈ വെള്ള പോലും വെളുത്തില്ല.. പിന്നീട് കുറച്ചു കൂടി മുതിർന്നപ്പോൾ മനസിലായി ഈ കളർ എന്ന് പറയുന്നത് ഒരു ഉണ്ടയും അല്ലെന്ന്. അങ്ങനെ ഞാൻ എന്നെയും എന്റെ നിറത്തെയും സ്നേഹിക്കാൻ തുടങ്ങി...
പിന്നീട് ഞാൻ നന്നായി ഒരുങ്ങും.. പൊട്ട് വെക്കും.. പൌഡർ ഇടും... കണ്ണെഴുത്തും... ഇതൊക്കെ ചെയ്ത് ഞാൻ എന്നെ കണ്ണാടിയിൽ നോക്കുമ്പോൾ എന്തൊരു സന്തോഷമാണെന്നോ.. പൌഡർ ഇട്ടതു കൊണ്ടു വെളുത്തു എന്ന തോന്നലിലല്ല.. മറിച് ഒരുങ്ങിയപ്പോൾ എന്നെ എനിക്ഷ്പ്പെട്ടതു കൊണ്ടാണ്..
ഇപ്പോഴും ഞാൻ ഒരുങ്ങും.കണ്ണെഴുതും പൊട്ട് വെക്കും.. ലിപ്സ്റ്റിക് ഇടും..പൌഡർ ഇടാറില്ല, മറ്റൊന്നും കൊണ്ടല്ല മുഖം dry ആകുന്നത് കൊണ്ട്.. പക്ഷെ ഇപ്പോൾ നേരിടുന്ന ഒരു വലിയ പ്രശ്നം ഞാൻ ഒന്ന് ഒരുങ്ങിയാലോ ലിപ്സ്റ്റിക് ഇട്ടാലോ ഒരുകൂട്ടം സേട്ടൻമാരും സെച്ചിമാരും ഉടനെ വരും കറുപ്പായിരുന്നു നല്ലത്.. പുട്ടി ഇട്ടിരിക്കുവാനോ.. ചായത്തിൽ വീണോ എന്നൊക്കെ ചോദിച്ചു കൊണ്ട്. ഏറ്റവും രസം എന്താണെന്നു വെച്ചാൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഷൂട്ടിനല്ലാതെ ഞാൻ നിങ്ങൾ പറഞ്ഞു കളിയാക്കുന്ന പുട്ടി എന്നു പറയുന്ന ഫൌണ്ടേഷൻ ഉപയോഗിക്കാറില്ല. പിന്നെ അത് വാരി തേച്ചാലോ അതിലേക്ക് മറിഞ്ഞു വീണാലോ ഈ പറയുന്ന ഭംഗി ഉണ്ടാവുകയുമില്ല. പുട്ടി കഥ പറയുന്ന നല്ലവരായ ആളുകളോട് പലപ്പോഴും ചോദിക്കാൻ തോന്നാറുണ്ട്. കറുത്തവർ make up ചെയ്യുമ്പോൾ നിങ്ങൾക്ക് എവിടെ ആണ് പൊള്ളുന്നത്.ഒരു കാര്യം നിങ്ങൾ മനസിലാക്കണം make up ചെയ്യുന്നത് skin tonil ആണ്. അല്ലാതെ white വാഷ് അല്ല.
കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം കൂടി ഇവിടെ പറയാം... ഞാൻ തിരുവനന്തപുരം വഴുതക്കാട് ഉള്ള റിലൈൻസ് ഫ്രഷിൽ ഒരുദിവസം പോയി.വണ്ടി പെട്ടെന്ന് വന്നത് കൊണ്ട് കണ്ണ് എഴുതാൻ പോയിട്ട് ഒരു പൊട്ട് വെക്കാൻ പോലും പറ്റിയില്ല. കയ്യിൽ കിട്ടിയ മാസ്കും എടുത്തുവെച്ചു കാറിലേക്ക് ഓടി കയറിയതാണ്. ബാഗിൽ ഒരു ക്ലിപ്പ് ഉണ്ടായിരുന്നത് കൊണ്ട് മുടിയിൽ ഇടാൻ സാധിച്ചു. ഇപ്പോൾ നിങ്ങൾക് ഊഹിക്കാം ഞാൻ ഏത് വിധത്തിൽ ആണ് പോയിട്ടുണ്ടാവുക എന്ന്. അങ്ങനെ കടയിൽ കയറി.. സാധനങ്ങൾ എടുക്കുമ്പോൾ എനിക്ക് പുറകിൽ നിന്ന കടയിലെ staff പെൺകുട്ടി എന്തോ പിറുപിറുക്കുന്നു. ശ്രദ്ധിച്ചപ്പോൾ മനസിലായി, എന്നെ കുറിച്ചാണ്.. അവൾ ആ കടയിലെത്തന്നെ മറ്റൊരു staff പയ്യന് എന്നെ മനസിലാക്കി കൊടുക്കുകയാണ്. ഞാൻ തിരിഞ്ഞു നിന്ന് ചിരിച്ചു.. ഒരു കാര്യവുമുണ്ടായില്ല. വൃത്തിയായി ഞാൻ ചമ്മി.. കാരണം ഞാൻ അറിയാതിരിക്കാൻ തിരിഞ്ഞു നിന്നായിരുന്നു അവരുടെ സംസാരം. ഞാൻ മെല്ലെ ഇപ്പുറത്തെ സൈഡിൽ വന്നു വെണ്ടയ്ക്ക പെരുകുമ്പോൾ കടയിലെ ചെറുക്കന്റെ അടക്കിപിടിച്ചുള്ള സംസാരം.." അയ്യേ എന്തോന്നിത് "(ഞാൻ ഞെട്ടി.. എന്നെയാണ്.. ഞാൻ തുണിയുടുത്തിട്ടുണ്ടല്ലോ ദൈവമേ.. ഇവൻ എന്ത് അയ്യേ വെച്ചത്, ഒന്നും മനസിലായില്ല )അപ്പോൾ അടുത്തത്.. "ഇവൾ എന്തോന്ന് കാണിച്ചേക്കുന്നത്" (വീണ്ടും എന്റെ ഞെട്ടൽ.. എടുക്കാൻ പാടില്ലാത്തത് എന്തേലും ഞാൻ എടുത്തോ? )അപ്പൊ വെള്ളിടി പോലെ അടുത്ത അവന്റെ ഡയലോഗ്.. "എന്തൊരു മേക്കപ്പ്.. എന്തൊരു മേക്കപ്പ്. അയ്യേ.. വൃത്തികേട്.. എന്തൊരു കറുത്തതായിരുന്നു അവൾ.. അയ്യേ.. "അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്.. എനിക്ക് കുരു പൊട്ടി.. ഞാൻ മേക്കപ്പ് ചെയ്താലോ ചെയ്തില്ലെങ്കിലോ ഇവനെന്താ. കടയിൽ വരുന്നവരുടെ ഇത്തരം കാര്യങ്ങൾ ആരും ശ്രദ്ധിക്കില്ല. പക്ഷെ ഞാൻ കറുത്തത് ആയതാണ് ആ സായിപ്പൻകുഞ്ഞിന്റെ പ്രശ്നം .. അവിടുത്തെ ലൈറ്റ് അടിയിൽ നിന്നപ്പോൾ കുറച്ചു കളർ അവന് തോന്നിയിരിക്കാം. ഉടനെ കറുത്തവൾ മേക്കപ്പ് ചെയ്തു ഇറങ്ങിയിരിക്കുന്നു എന്നാക്കി. പിന്നെ ഒന്നും നോക്കിയില്ല ഞാനും അവിടെ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു "വെളുത്തതല്ലേടാ. പണിയില്ലാതെ വീട്ടിരുന്നപ്പോ ഒന്ന് വെട്ടം വെച്ചതാ. അടുത്ത ദിവസം ഷൂട്ട്‌ തുടങ്ങും. കറുത്തോളും nee ടെൻഷൻ അടിക്കേണ്ട.. " എനിക്ക് തൽക്കാലത്തേക്ക് ആശ്വാസം കിട്ടി.
അവനെ പോലെയുള്ള മാക്രി കൂട്ടങ്ങളുടെ അസുഖം എന്താണെന്ന് അറിയാനാണ് ഞാൻ ഇത്രയും പറഞ്ഞത്. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് ആർകെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരണം. പിന്നെ നിങ്ങൾ ഒന്നുടെ പറയണം.. "അവർ കറുത്തതാണ്.. അവർ മേക്കപ്പ് ചെയ്യും.. filter ഇട്ട് ഫോട്ടോ ഇടും.. ആർക്കെങ്കിലും അത് കണ്ട് ചൊറിയുന്നുണ്ടെങ്കിൽ മാറി ഇരുന്ന് ചൊറിഞ്ഞോളാൻ....
എന്റെ കൂട്ടുകരോട്.. നിറഞ്ഞ സ്നേഹം..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com