'എന്നിലെ നടനെ കണ്ടെത്തിയ സംവിധായകൻ, ഭരതൻ ടച്ച് മിസ് ചെയ്യാൻ തുടങ്ങിയിട്ട് 22 വർഷം'; ആത്മാർഥ ശിഷ്യന്റെ കുറിപ്പ്

സംവിധായകൻ ഭരതന്റെ 22ാം ചരമ വാർഷികമായിരുന്നു ഇന്നലെ
'എന്നിലെ നടനെ കണ്ടെത്തിയ സംവിധായകൻ, ഭരതൻ ടച്ച് മിസ് ചെയ്യാൻ തുടങ്ങിയിട്ട് 22 വർഷം'; ആത്മാർഥ ശിഷ്യന്റെ കുറിപ്പ്
Updated on
1 min read

ലയാളത്തിലെ പ്രിയ സംവിധായകൻ ഭരതന്റെ 22ാം ചരമ വാർഷികമായിരുന്നു ഇന്നലെ. വ്യത്യസ്തമായ ആശയങ്ങളിലൂടെയും അവതരണത്തിലൂടെയും മലയാള സിനിമയിൽ മാറ്റം കൊണ്ടുവന്നവരിൽ ഒരാളാണ് അദ്ദേഹം. സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേർ അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവെച്ചിരുന്നു. നടൻ ബാബു ആന്റണിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്നിലെ നടനെ കണ്ടെത്തിയത് ഭരതനാണ് എന്നാണ് അദ്ദേഹം പറയുന്നത്. മലയാളത്തിലെ ഭരതൻ സ്പർശം കഴിഞ്ഞ 22 വർഷമായി മിസ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. ഭരതൻ സംവിധാനം ചെയ്ത പ്രണാമം, ചിലമ്പ്, വൈശാലി തുടങ്ങിയ സിനിമകളിൽ ബാബു ആന്റണി അഭിനയിച്ചിട്ടുണ്ട്.

ബാബു ആന്റണിയുടെ വാക്കുകൾ

എന്നിലെ നടനെ കണ്ടെത്തിയ സംവിധായകൻ. ഇന്ന് ജൂലൈ 30. അദ്ദേഹത്തിന്റെ 22-ാം ചരമവാർഷികമാണ്. അദ്ദേഹം നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകൾക്ക് ഇന്നും ജീവനുണ്ട്. അദ്ദേഹത്തിൽ നിന്നും ഞാൻ പഠിച്ച പാഠങ്ങൾ ഇനിയും അടുത്ത തലമുറയ്ക്കു കൂടി പകർന്നു നൽകണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു. എന്ന് ആത്മാർഥ ശിഷ്യൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com