‘എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തര്വോ‘; ആസിഫ് അലിയോട് വീണ ചോ​ദിക്കുന്നു (വീഡിയോ)

വീണ ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ട ഒരു വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
‘എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തര്വോ‘; ആസിഫ് അലിയോട് വീണ ചോ​ദിക്കുന്നു (വീഡിയോ)
Updated on
1 min read

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിലെത്തിയതിന്റെ സന്തോഷത്തിലാണ് വീണ നന്ദകുമാർ. ഒപ്പം 
നായികയായി എത്തിയ ആദ്യത്തെ ചിത്രം തന്നെ സൂപ്പർ ഹിറ്റായതിന്റെ ഇരട്ടി മധുരം വേറെയും. ആസിഫ് അലിയുടെ നായികയായാണ് വീണ ചിത്രത്തിലെത്തുന്നത്. 

സിനിമയുടെ വിജയം ആഘോഷിക്കുന്ന വേളയിൽ​ വീണ ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ട ഒരു വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. റെഡ് എഫ്എമ്മിലെ അഭിമുഖത്തിന്റെ വീഡിയോയാണ് വീണ പങ്കിട്ടത്. അസിഫ് അലിയോടുള്ള ഒരു ചോദ്യമാണത്.  

“ആസിഫ് അലി ഇപ്പോൾ ഇവിടെ ഇല്ല. സിനിമ ഹിറ്റായിരിക്കുന്നതു കൊണ്ട് സ്നേഹം തോന്നുകയാണ് പുള്ളിയോട്. സ്ക്രീനിൽ കണ്ട് കണ്ട് ഭയങ്കര സ്നേഹം തോന്നുകയാണ്. അതുകൊണ്ട് ആസിഫ് അലിയോട് എനിക്ക് ചോദിക്കാനുള്ളത് വന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തര്വോ എന്നാണ്”- വീണ ചോദിച്ചു. 

വീണ സംസാരിക്കുന്ന വീഡിയോ ഷെയ്ൻ നിഗം ഷെയർ ചെയ്തിട്ടുണ്ട്. ചിരിക്കുന്ന സ്മൈലിയോടെ വീണയെ ടാഗ് ചെയ്താണ് ഷെയ്ൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

No words to define this Lov ! Thankyou All..! Spcl tnx to @iam_rjmike @redfmmalayalam

A post shared by Veena Nandakumar (@veena__nandakumar_) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com