

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണത്തില്‍ പുതിയ വഴിത്തിരിവുകള്‍. നടന്‍ മരിച്ചതിന് തലേരാത്രിയില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു പ്രമുഖന്റെ പേരാണ് സുശാന്ത് കേസിലെ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത്. ഇപ്പോഴിതാ ആ രാഷ്ട്രീയപ്രമുഖന്റെ പേര് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്.
പ്രമുഖന്റെ പേര് വെളിപ്പെടുത്താന്‍ പലരും മടിക്കുമ്പോള്‍ തനിക്ക് അതിനുള്ള ധൈര്യം ഉണ്ടെന്നാണ് കങ്കണയുടെ നിലപാട്. "നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറുടെ സുഹൃത്ത്, ലോകത്തെ ഏറ്റവും നല്ല മുഖ്യമന്ത്രിയുടെ മകന്‍, എല്ലാവരും സ്‌നേഹത്തോടെ ബേബി പെന്‍ക്വിന്‍ എന്ന് വിളിക്കുന്ന വ്യക്തി", എന്നാണ് കങ്കണ നല്‍കുന്ന സൂചനകള്‍. ആദിത്യ താക്കറെയാണ് സുശാന്തിന്റെ വീട്ടില്‍ അന്ന് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രമുഖന്‍ എന്നാണ് നടിയുടെ ട്വീറ്റ് വ്യക്തമാക്കുന്നത്. തന്നെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടാല്‍ ദയവു ചെയ്ത് ആത്മഹത്യയാണെന്ന കരുതരുതെന്ന അപേക്ഷയും കങ്കണ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.
സുശാന്ത് വിഷയത്തില്‍ ബോളിവുഡിലെ പല പ്രമുഖര്‍ക്കെതിരെയും കങ്കണ രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. നടന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ എ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ വെളിപ്പെടുത്തി ഗുരുതര ആക്ഷേപങ്ങളാണ് നടി ഉയര്‍ത്തിയത്. സുശാന്തിനെ വിവാഹപാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കിയതില്‍ ദീപിക പദുക്കോണിനെതിരെയും കങ്കണ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള ഒരു ലേഖനത്തിന്റെ സ്‌ക്രീന്‍ഷോട്ടും നടി പുറത്തുവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates