'എന്നെ സഹിക്കുന്നതിനും എനിക്കൊപ്പം നില്‍ക്കുന്നതിനും ഒരുപാട് നന്ദി': പ്രണയം തുളുമ്പി സ്വാതിയോട് ചന്തുനാഥ് 

'കോളേജ് കാലം തൊട്ട് ഒന്‍പതു കൊല്ലത്തെ പ്രീപ്രൊഡക്ഷനും കഴിഞ്ഞ്, 2015 ആഗസ്റ്റ് 31ന് ഗ്രാന്റായി റിലീസ് ചെയ്ത ഞങ്ങളുടെ റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ വിജയകരമായി തന്നെ ഓടിക്കൊണ്ടിരിക്കുന്നു'.
'എന്നെ സഹിക്കുന്നതിനും എനിക്കൊപ്പം നില്‍ക്കുന്നതിനും ഒരുപാട് നന്ദി': പ്രണയം തുളുമ്പി സ്വാതിയോട് ചന്തുനാഥ് 
Updated on
1 min read

ലപ്പോഴും സ്‌നേഹിക്കുന്നവര്‍ തമ്മില്‍ സമ്മാനങ്ങള്‍ കൈമാറുന്നതിനേക്കാള്‍ മധുരം മനോഹരമായ വാക്കുകളും. സ്‌നേഹം അറിയിച്ചുള്ള ആശംസകളുമായിരിക്കും. ഭാര്യയ്ക്ക് അത്തരത്തില്‍ ഒരു വ്യത്യസ്ത വിവാഹവാര്‍ഷിക ആശംസയുമായി എത്തിയിരിക്കുകയാണ് നടന്‍ ചന്തുനാഥ്. കൗതുകകരമായ ഭാഷയിലൂടെയാണ് വിവാഹത്തെക്കുറിച്ചും കുഞ്ഞു ജനിച്ചതിനെക്കുറിച്ചും ചന്തു പറയുന്നത്.

നടന്‍ ചന്തുനാഥിന്റെയും ഭാര്യയുടെയും നാലാം വിവാഹവാര്‍ഷികമായിരുന്നു. കോളജ് കാലം മുതല്‍ നീണ്ട ഒന്‍പത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരായത്. ഇക്കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച കുറിപ്പില്‍ തന്നെ സഹിക്കുന്നതിന് ഭാര്യ സ്വാതിയോടുള്ള നന്ദിയും ചന്തുനാഥ് അറിയിക്കുന്നുണ്ട്. 

'കോളേജ് കാലം തൊട്ട് ഒന്‍പതു കൊല്ലത്തെ പ്രീപ്രൊഡക്ഷനും കഴിഞ്ഞ്, 2015 ആഗസ്റ്റ് 31ന് ഗ്രാന്റായി റിലീസ് ചെയ്ത ഞങ്ങളുടെ റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ വിജയകരമായി തന്നെ ഓടിക്കൊണ്ടിരിക്കുന്നു. അതിനിടെ ഞങ്ങള്‍ക്കൊരു അവാര്‍ഡും കിട്ടിനീലാംശ് എന്ന നീലനെ. എന്റെ അടുത്ത കൂട്ടുകാരിയെ തന്നെയാണ് ഞാന്‍ വിവാഹം ചെയ്തത്. എനിക്കൊപ്പം നില്‍ക്കുന്നതിനും എന്നെ സഹിക്കുന്നതിനും ഒരുപാട് നന്ദി സ്വാതി..'  ഇതാണ് ചന്തു ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ്. 

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാംപടി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരവേഷം കൈകാര്യം ചെയ്ത് ശ്രദ്ധ നേടിയ നടനാണ് ചന്തുനാഥ്. ജോയ് എബ്രഹാം പാലയ്ക്കല്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സിനിമാമോഹവുമായി ഏറെക്കാലം നടന്നിട്ടുള്ള ചന്തു തന്റെ അധ്യാപന ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്കെത്തുന്നത്. സിനിമയില്‍ അഹാനയുടെ നായകനായാണ് ചന്തു അഭിനയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com