രണ്ട് വർഷം മുൻപെടുത്ത ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി നദിയ മൊയ്തു. 2018ൽ നടത്തിയ ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രമാണ് ഇത്. എന്നെത്തന്നെ അതിശയിപ്പിച്ച ആ ലുക്ക് എന്ന് കുറിച്ചാണ് നടി ത്രോബാക്ക് ചിത്രം പങ്കുവച്ചത്.
ഗലാട്ട ഡോട്ട് കോമിനായി നടത്തിയ ഫോട്ടോ ഷൂട്ടിൽ വിഎസ് അനന്ത കൃഷ്ണൻ പകർത്തിയ ചിത്രമാണ് ഇത്. #ThrowBackThursday എന്ന ഹാഷ്ടാഗോടു കൂടിയാണ് നദിയാ മൊയ്തു ഫൊട്ടോ പങ്കുവച്ചത്. സമന്താ ജഗനായിരുന്നു ഫോട്ടോ ഷൂട്ടിനായി മേക്കപ്പ് നിർവഹിച്ചത്. അമൃതാ റാം ആയിരുന്നു സ്റ്റൈലിസ്റ്റ്.
ലോക്ക്ഡൗൺ നാളിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ നാദിയ പഴയ കാല ഓർമ്മകൾ പങ്കുവയ്ക്കുന്നത് പതിവാണ്. “നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്”സിനിമയെ കുറിച്ചായിരുന്നു താരത്തിന്റെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ്തന്നെ. പള്ളിയിൽ പ്രാർഥിക്കുന്ന ഗേളിയും തൊട്ടതുത്ത് സംവിധായകൻ ഫാസിലും. ഇത്രയും ഗംഭീരമായൊരു തുടക്കം തന്നെ സംവിധായകനോട് എക്കാലത്തും കടപ്പെട്ടിരിക്കുന്നു എന്നാണ് നദിയ പോസ്റ്റിൽ കുറിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates