'എന്റെ കണ്ണുകളെ നിന്നെപോലെ മറ്റാരും മുറുകെപിടിക്കില്ല', ലോക്ഡൗൺ ഫോട്ടോഷൂട്ടുമായി നടി നന്ദന വർമ്മ; ചിത്രങ്ങൾ

കറുപ്പ് നിറത്തിലുള്ള പ്രിന്റഡ് സ്ലീവ്ലെസ്സ് ഗൗണിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്
'എന്റെ കണ്ണുകളെ നിന്നെപോലെ മറ്റാരും മുറുകെപിടിക്കില്ല', ലോക്ഡൗൺ ഫോട്ടോഷൂട്ടുമായി നടി നന്ദന വർമ്മ; ചിത്രങ്ങൾ
Updated on: 
1 min read

ഗപ്പി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് നന്ദന വർമ്മ. ആമിനയായി എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. ഇപ്പോഴിതാ നന്ദനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
‍
ലോക്ക്ഡൗൺ കാലത്ത് നിരവധി താരങ്ങൾ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി ബോൾ ആൻഡ് മോഡേൺ ലുക്കിലെത്തി അനുശ്രിയും, ​ഗൗണിൽ തിളങ്ങിയ മീര നന്ദനും മുതൽ അനാർക്കലി, സാനിയ ഇയ്യപ്പൻ എന്നിങ്ങനെ നീളുന്ന നിരയിലേക്കാണ് ഇപ്പോൾ നന്ദനയും. കറുപ്പ് നിറത്തിലുള്ള പ്രിന്റഡ് സ്ലീവ്ലെസ്സ് ഗൗണിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കറുത്ത ലെയിസ് ഉപയോ​ഗിച്ചുള്ള സീ ത്രൂ പാർട്ടീഷനാണ് ​ഗൗണിന്റെ ഹൈലൈറ്റ്.

അടുത്തിടെ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയാണ് നന്ദന അഭിനയിച്ച് റിലീസായ ഏറ്റവും പുതിയ ചിത്രം. സൺഡേ ഹോളിഡേ, ആകാശമിഠായി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളിലെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER