പനജി; ബോളിവുഡ്, തെന്നിന്ത്യൻ താരങ്ങൾ ഒത്തുചേർന്ന ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദീപികയും ആലിയയും രൺവീറുമടക്കം പങ്കെടുത്ത പരിപാടിയിൽ സ്കോർ ചെയ്തത് പാർവതിയായിരുന്നു. വിജയ് ദേവരകൊണ്ടയെ മുന്നിലിരുത്തി താരത്തിന്റെ അർജുൻ റെഡ്ഡിയെ രൂക്ഷഭാഷയിൽ പാർവതി വിമർശിച്ചിരുന്നു. അതോടെ പാർവതിയെ പ്രശംസിച്ചും വിജയുടെ മറുപടിയെ വിമർശിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ഇത് തന്നെ അസ്വസ്ഥനാക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. രാജ്യാന്തര ചലച്ചിത്ര മേളയിൽ മുഖാമുഖത്തിലാണ് വിജയ് ദേവരകൊണ്ട പ്രതികരിച്ചത്.
തന്റെ ചെലവിൽ ചിലർ പ്രശസ്തി നേടുകയാണെന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്. എന്താണ് കാര്യമെന്നു അന്വേഷിക്കാതെയാണു സമൂഹമാധ്യമങ്ങളിൽ ചിലർ പക്ഷം പിടിക്കുന്നത്. പാർവതിയെ ഇഷ്ടമാണ്.അവരുടെ സിനിമകളെ ഞാൻ ബഹുമാനിക്കുന്നു. ഡിഗ്രിക്കു പഠിക്കുമ്പോൾ തൊട്ടു പാർവതിയുടെ സിനിമകൾ കാണുന്നതാണ്. എന്നാൽ സോഷ്യൽ മീഡിയിലെ വിഡ്ഢികളാണ് കാര്യങ്ങൾ ഇത്രയും വഷളാക്കിയത്. അത്തരക്കാരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമെന്നും താരം പറഞ്ഞു.
‘ഞാനിപ്പോൾ അസ്വസ്ഥനാണ്. അത് ഉള്ളിൽ വയ്ക്കാനും പറ്റില്ല. അത് ഉള്ളിൽ വച്ചാൽ ട്യൂമറായി എന്റെ ശരീരത്തിൽ വളരും. എന്നെ അസ്വസ്ഥനാക്കുന്നത് ആ അഭിമുഖത്തിനു ശേഷം സമൂഹമാധ്യമങ്ങളിൽ വരുന്ന ചില ചർച്ചകൾ കണ്ടിട്ടാണ്.’–വിജയ് ദേവരകൊണ്ട പറഞ്ഞു.
റിലേഷൻഷിപ്പിലെ വയലൻസിനെ മഹത്വവൽക്കരിക്കുകയാണ് അർജുൻ റെഡ്ഡി പോലുള്ള ചിത്രങ്ങൾ എന്നാണ് പാർവതി പറഞ്ഞത്. എന്നാൽ ഇത്തരം സിനിമകളല്ല മറ്റു പലകാര്യങ്ങളാണ് മനുഷ്യനെ സ്വാധീനിക്കുക എന്നാണ് വിജയ് മറുപടി നൽകിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates