'എന്റെ ലുക്ക് വിജയ് കോപ്പിയടിച്ചു'; ആരോപണവുമായി മീര മിഥുൻ; വളഞ്ഞിട്ട് ആക്രമിച്ച് ആരാധകർ

മാസ്റ്റര്‍ പോസ്റ്ററിലെ ലുക്ക് വിജയ് തന്നെ കോപ്പിയടിച്ച് ചെയ്തതാണ് എന്നാണ് ആരോപണം
'എന്റെ ലുക്ക് വിജയ് കോപ്പിയടിച്ചു'; ആരോപണവുമായി മീര മിഥുൻ; വളഞ്ഞിട്ട് ആക്രമിച്ച് ആരാധകർ
Updated on
1 min read

വിവാദങ്ങളിലൂടെ വാർത്തകളിൽ നിറയാറുള്ള നടിയാണ് മീര മിഥുൻ. ബി​ഗ് ബോസ് മത്സരാർത്ഥിയായിരുന്ന താരം ഉയർത്തിവിട്ട വിവാദങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ സൂപ്പർതാരം വിജയ്ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് മീര. മാസ്റ്റേഴ്സ് പോസ്റ്ററിലെ ലുക്ക് വിജയ് തന്നെ കോപ്പിയടിച്ച് ചെയ്തതാണ് എന്നാണ് ആരോപണം. സംഭവം വിവാദമായതോടെ നടിക്കെതിരേ വിജയ് ആരാധകർ സൈബർ ആക്രമണം നടത്തുകയാണ്. 

ചുണ്ടിൽ കൈ ചേർത്തു നിൽക്കുന്ന വിജയാണ് പോസ്റ്ററിലുള്ളത്. ഈ പോസ് താനാണ് ആദ്യം ചെയ്തതെന്നും മാസ്റ്ററിൽ കോപ്പിയടിക്കുകയായിരുന്നു എന്നുമാണ് പറയുന്നത്. അതേ പോലെയുള്ള പോസിലുള്ള ചിത്രം പങ്കുവെച്ചാണ് താരം ആരോപണം ഉന്നയിച്ചത്. ‘ആര് ആരെയാണ് കോപ്പി ചെയ്തിരിക്കുന്നത്…2019 ഡിസംബറിലെ കിംഗ്ഫിഷര്‍ റാംപില്‍ നിന്നുള്ള ഫോട്ടോയാണിത്. ഉത്തരം എല്ലാവര്‍ക്കും അറിയാം” എന്നും മീര കുറിച്ചു. മാസ്റ്റര്‍ മൂവി പേജ്, മാസ്റ്റര്‍ ഓഡിയോ ലോഞ്ച് എന്നീ ടാ​ഗിനൊപ്പമാണ് പോസ്റ്റ്. 

ഇപ്പോൾ ഇതിന് താഴെ വിമർശനവുമായി വിജയ് ആരാധകർ രം​ഗത്തെത്തിയിരിക്കുകയാണ്. പബ്ലിസിറ്റിക്കു വേണ്ടി ഇതെല്ലാം ചെയ്യുന്നത് എന്നാണ് ആരാധകരുടെ കമന്റ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ താനും ഇത് ചെയ്തിട്ടുണ്ടെന്നും എനിക്ക് ഇതിന്റെ കോപ്പിറൈറ്റ് കിട്ടുമോ എന്നും ആരാധകര്‍ പരിഹസിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com