

ബോളിവുഡിലെ ക്രോണിക് ബാച്ച്ലർ പദവിയിൽ വളരെ നാളായി തുടരുന്ന നടനാണ് സൽമാൻ ഖാൻ. താരത്തിന്റെ വിവാഹം കാണാൻ ആരാധകർ കാത്തിരിക്കുകയാണെങ്കിലും അമ്പിനും വില്ലിനും അടുക്കാൻ താരം തയാറായിട്ടില്ല. അതിനിടെ ബോളിവുഡിലെ മുൻനിര നടിമാരുമായി താരം പ്രണയത്തിലാണെന്ന വാർത്തകൾ വന്നെങ്കിലും ഇവയ്ക്കെല്ലാം അൽപ്പായുസായിരുന്നു. ഇപ്പോൾ ഇതാ ആരാധകർ ഏറെ നാളായി ചോദിക്കുന്ന ചോദ്യം ഒരു ജ്യോത്സ്യനോട് ചോദിച്ചിരിക്കുകയാണ് താരം.
ബിഗ് ബോസ് സീസൺ 14 ന്റെ വേദിയിലാണ് രസകരമായ സംഭവമുണ്ടായത്. ഷോയിൽ മത്സരാർത്ഥികളിൽ ഒരാളായി എത്തുന്നത് ജോത്സ്യൻ പണ്ഡിറ്റ് ജനാർദൻ. ആറ് വർഷങ്ങൾക്ക് മുൻപ് സൽമാന്റെ വിവാഹം നടക്കാൻ സാധ്യതയുണ്ടെന്ന് പണ്ഡിറ്റ് പ്രവചനം നടത്തിയിരുന്നു. അത് ഓർമപ്പെടുത്തിക്കൊണ്ടാണ്, 'ഭാവിയിൽ എന്റെ വിവാഹം നടക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?' എന്ന് താരം ചോദിച്ചത്. എന്നാൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതായിരുന്നില്ല ജോത്സ്യന്റെ മറുപടി.
തീര്‍ച്ചയായി ഇല്ലെന്നായിരുന്നു ജോത്സ്യന്റെ പറഞ്ഞത്. 'വൗ, വിവാഹം നടക്കാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു'- എന്നാണ് പ്രവചനത്തിന് സൽമാൻ ചിരിച്ചുകൊണ്ട് മറുപടി നൽകിയത്. ആദ്യമായാണ് തന്റെ വിവാഹക്കാര്യം പൊതുവേദിയിൽ താരം സംസാര വിഷയമാക്കുന്നത്. റൊമാനിയൻ ടെലിവിഷൻ അവതാരകയായ ലുലിയാണ് സൽമാന്റെ ഇപ്പോഴത്തെ കാമുകി എന്നാണ് റിപ്പോർട്ടുകൾ. ലോക്ക്ഡൗണിൽ താരത്തിന്റെ ഫാം ഹൗസിൽ ലൂലിയയുമുണ്ടായിരുന്നു. എന്നാൽ സൽമാൻ ഇത് സ്ഥിരീകരിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
