'എന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ്, എനിക്ക് ഒരു കാമുകിയുണ്ട്'; അവിവാഹിതനായി തുടരുന്നതിന്റെ കാരണം തുറന്നുപറഞ്ഞ് അരിസ്റ്റോ സുരേഷ് 

വിവാഹം കഴിക്കാത്തതിന്റെ കാരണം ആദ്യമായി അരിസ്‌റ്റോ സുരേഷ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി
'എന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ്, എനിക്ക് ഒരു കാമുകിയുണ്ട്'; അവിവാഹിതനായി തുടരുന്നതിന്റെ കാരണം തുറന്നുപറഞ്ഞ് അരിസ്റ്റോ സുരേഷ് 
Updated on
1 min read

ക്ഷന്‍ ഹീറോ ബിജുവിലെ മുത്തേ പൊന്നേ എന്ന ഒറ്റ ഗാനം കൊണ്ടുതന്നെ പ്രശസ്തനായ നടനാണ് അരിസ്റ്റോ സുരേഷ്. തുടര്‍ന്ന് മലയാള സിനിമയില്‍ തിരക്കുളള നടന്മാരുടെ നിരയിലേക്ക് സുരേഷ് ഉയര്‍ത്തപ്പെട്ടു. കൈനിറയെ സിനിമകളൊക്കെ കിട്ടി ജീവിതം മെച്ചപ്പെട്ടിട്ടും സുരേഷ് അവിവാഹിതനായി തന്നെ തുടരുകയാണ്. വിവാഹം കഴിക്കാത്തതിന്റെ കാരണം ആദ്യമായി അരിസ്‌റ്റോ സുരേഷ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

'എന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ്. എനിക്ക് ഒരു കാമുകിയുണ്ട്. അവളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പറ്റില്ല. എന്റെ വീട്ടുകാര്‍ക്ക് അവളെ വിവാഹം കഴിക്കുന്നത് താത്പര്യമില്ല. എന്റെ അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ അവള്‍ വിവാഹത്തിന് സമ്മതിക്കുകയുള്ളൂ. അതുകൊണ്ട് ഞാന്‍ ഇങ്ങനെ നില്‍ക്കുകയാണ്.അവളെ ഞാന്‍ ഒരുപാട് പ്രണയിക്കുന്നുണ്ട്.' സുരേഷ് പറഞ്ഞു. 

അവള്‍ക്കൊപ്പം, ചിലപ്പോള്‍ പെണ്‍കുട്ടി എന്നീ ചിത്രങ്ങളിലാണ് അരിസ്‌റ്റോ സുരേഷ് ഇപ്പോള്‍ അഭിനയിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com